ഡ്യൂ​ട്ടി​ക്കു ഹി​ന്ദു​ക്ക​ളാ​യ പോ​ലീ​സു​കാ​ര്‍ വേ​ണ​മെ​ന്നു ദേ​വ​സ്വം ബോ​ര്‍​ഡിന്‍റെ കത്ത്
ഡ്യൂ​ട്ടി​ക്കു ഹി​ന്ദു​ക്ക​ളാ​യ പോ​ലീ​സു​കാ​ര്‍  വേ​ണ​മെ​ന്നു ദേ​വ​സ്വം ബോ​ര്‍​ഡിന്‍റെ കത്ത്
Sunday, January 26, 2020 1:13 AM IST
കൊ​​​ച്ചി: ക്ഷേ​​​ത്രം ഉ​​​ത്സ​​​വ​​​ത്തി​​​നു ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​പാ​​​ല​​​ന​​​ത്തി​​​നും ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ക്കാ​​​നും ഹി​​​ന്ദു​​​ക്ക​​​ളാ​​​യ പോ​​​ലീ​​​സു​​​കാ​​​രെ മാ​​​ത്രം അ​​നു​​വ​​ദി​​ക്ക​​ണ​​​മെ​​​ന്ന കൊ​​​ച്ചി​​​ന്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ക​​​ത്ത് വി​​വാ​​ദ​​മാ​​യി.

ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു ന​​​ട​​​ക്കു​​​ന്ന വൈ​​​റ്റി​​​ല ശി​​​വ​​​സു​​​ബ്ര​​​മ​​​ണ്യ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ തൈ​​​പ്പൂ​​​യ ഉ​​​ത്സ​​​വ​​​ത്തി​​​നാ​​​ണ് ഹി​​​ന്ദു​​​ക്ക​​​ളാ​​​യ പോ​​​ലീ​​​സി​​​നെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​വം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് ക​​​ത്ത് പി​​​ന്‍​വ​​​ലി​​​ച്ചു.

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​യി​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​റാ​​​ണ് ഈ ​​​ആ​​​വ​​​ശ്യ​​മു​​​ന്ന​​​യി​​​ച്ചു കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്ക് ക​​​ത്ത​​​യ​​​ച്ച​​​ത്. ഉ​​​ത്സ​​​​വ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഹി​​​ന്ദു​​​ക്ക​​​ളാ​​​യ പോ​​​ലീ​​​സ്, വ​​​നി​​​താ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്നു എ​​​ന്നാ​​​ണ് ക​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നു പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. ദേ​​​വ​​​സ്വം മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി​​യും ന​​​ല്‍​കി.


പോ​​​ലീ​​​സു​​​കാ​​​രെ മ​​​ത​​വും ജാ​​​തി​​യും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വേ​​​ര്‍​തി​​​രി​​​ച്ചു ഡ്യൂ​​​ട്ടി​​​ക്കു നി​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥ​​​ന ക​​​മ്മി​​​റ്റി പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കൊ​​​ച്ചി വി​​​ഭാ​​​ഗം ക​​ത്തി​​​നെ​​​തി​​​രേ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്കും ക​​​ത്ത് ന​​​ല്‍​കി.​​​സം​​​ഭ​​​വ​​​ത്തി​​​ല്‍ ദേ​​വ​​സ്വം അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റോ​​​ട് ദേ​​​വ​​​സ്വം വ​​​കു​​​പ്പ് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.