നോക്കുവിദ്യ പാവകളി
Sunday, January 26, 2020 1:14 AM IST
ആരെയും വിസ്മയിപ്പിക്കുന്ന കലാരൂപമാണ് നോക്കുവിദ്യ പാവകളി. അഞ്ചു നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയാണ് നോക്കുവിദ്യ പാവകളി. തമിഴ് സാഹിത്യ കൃതിയായ ചിലപ്പതികാരത്തില് നോക്കുവിദ്യയുടെ തനിമയെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്.
രാമായണം മഹാഭാരത കഥകളിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി, പാലത്തടിയില്‍ കൊത്തിയെടുത്ത രൂപങ്ങള്‍ അടി നീളമുള്ള കമ്പിയിൽ ഉറപ്പിച്ചു മേല്‍ച്ചുണ്ടിനു മുകളിലായി വയ്ക്കുന്നു. പുരാണ കഥകളെ ആസ്പദമാക്കിയുള്ള പശ്ചാത്തല ഗാനത്തില്‍ ദൃഷ്ടികൊണ്ട് അവയെ താളം തെറ്റാതെ ചലിപ്പിക്കുന്നു. വാക്കുകളില്‍ നോക്കുവിദ്യ ഒതുക്കിയെങ്കിലും കണ്ടുനില്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുമെന്നു തീര്‍ച്ച. കാരണം, ചെറുതായി പാളിയാല്‍ മുഖത്തിനും കണ്ണിനും പരിക്ക് പറ്റും.