മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന് ആ​ദ​ര​വും ഫെ​ബ്രു​വ​രി മൂ​ന്നി​ന്
മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന് ആ​ദ​ര​വും ഫെ​ബ്രു​വ​രി മൂ​ന്നി​ന്
Tuesday, January 28, 2020 12:54 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ലി​​ന് രൂ​​പ​​ത​യു​ടെ ആ​​ദ​​ര​​വും ഫെ​​ബ്രു​​വ​​രി മൂ​​ന്നി​​ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍. മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ലി​​ന് പൊ​​തു​​സ​​മൂ​​ഹം ന​​ല്‍​കു​​ന്ന ജ​​ന​​കീ​​യ ആ​​ദ​​ര​​വ് മാ​​ര്‍​ച്ച് ഒ​​ന്നി​​ന് വൈ​​കു​​ന്നേ​​രം 4.30ന് ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ വി​​വി​​ധ സാ​​മൂ​​ഹ്യ, മ​​ത, രാ​ഷ്‌​ട്രീ​​യ, സാം​​സ്​​കാ​​രി​​ക മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​രു​​ടെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ​​യും അ​​ഭ്യു​​ദ​​യ​​കാം​​ഷി​​ക​​ളു​​ടെ​​യും പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​ അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​​ല്‍ ന​​ട​​ക്കും. മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണ​​ച്ച​​ട​​ങ്ങ് മൂ​​ന്നി​​ന് രാ​​വി​​ലെ 10.30ന് ​സെ​​ന്‍റ് ഡൊ​​മി​​നി​​ക്​​സ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ ആ​​രം​​ഭി​​ക്കും.

സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​ഹ​​കാ​​ര്‍​മി​​ക​​നാ​​യി​​രി​​ക്കും. കെ​​സി​​ബി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ​ഡോ. ​വ​​ര്‍​ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കും.


രൂ​​പ​​താ​​ധ്യ​​ക്ഷ സ്ഥാ​​ന​​ത്തു​​നി​​ന്നു വി​​ര​​മി​​ക്കു​​ന്ന മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ലി​​ന് രൂ​​പ​​ത കു​​ടും​​ബ​​ത്തി​​ന്‍റെ ആ​​ദ​​ര​​വ് ക​​ത്തീ​​ഡ്ര​​ല്‍ മ​​ഹാ​​ജൂ​​ബി​​ലി​​ഹാ​​ളി​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ആ​​രം​​ഭി​​ക്കും. സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പാ​​ലാ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. രൂ​​പ​​ത​​യു​​ടെ​​യും സ​​ഭ​​യു​​ടെ​​യും വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ലു​​ള്ള​​വ​​ര്‍ ആ​​ശം​​സ​​ക​​ള്‍ നേ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.