ജിഎസ്ടി പിഴ നടപടികൾ നിർത്തിവയ്ക്കണമെന്ന്
Tuesday, January 28, 2020 11:20 PM IST
കൊച്ചി: ജിഎസ്ടി സർവറിലെ തകരാർ പരിഹരിക്കണമെന്നും അതുവരെ പിഴ നടപടികൾ നിർത്തി വയ്ക്കണമെന്നും ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ദക്ഷിണേന്ത്യാ വൈസ് പ്രസിഡന്റ് എം. ഗണേശൻ. സാങ്കേതിക തകരാറുകൾ മൂലം വാർഷിക റിട്ടേണ്‍ ഫയൽ ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതിനാൽ മാർച്ച് 31 വരെ സമയം അനുവദിച്ചു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.