ഉ​ന്ന​താ​ധി​കാ​ര സ​മി​തി മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സ​ന്ദ​ർ​ശി​ച്ചു
ഉ​ന്ന​താ​ധി​കാ​ര സ​മി​തി മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സ​ന്ദ​ർ​ശി​ച്ചു
Wednesday, January 29, 2020 12:20 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കേ​​ര​​ള - ത​​മി​​ഴ്നാ​​ട് സം​​സ്ഥാ​​ന​​ങ്ങ​​ൾ ത​​മ്മി​​ൽ പു​​തി​​യ പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​ല്ലെ​​ന്നു സു​​പ്രീം​കോ​​ട​​തി നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ ഗു​​ൽ​​ഷ​​ൻ രാ​​ജ്. ബേ​​ബി ഡാം ​​ദൃ​​ഢ​​മാ​​ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു സ​​മീ​​പ ഭാ​​വി​​യി​​ൽ​​ത്ത​​ന്നെ കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് അ​​നു​​കൂ​​ല സ​​മീ​​പ​​ന​​മു​​ണ്ടാ​​കു​​മെ​​ന്ന് സ​​മി​​തി അം​​ഗ​​ങ്ങ​​ൾ പ്ര​​തീ​​ക്ഷ പ്ര​​ക​​ടി​​പ്പി​​ച്ചു.

അ​​ണ​​ക്കെ​​ട്ടി​​നു സ​​മീ​​പ​​ത്തെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി മ​​രം മു​​റി​​ച്ചു​​മാ​​റ്റാ​​നു​​ള്ള ത​​മി​​ഴ്നാ​​ടി​​ന്‍റെ ആ​​വ​​ശ്യം കേ​​ര​​ളം അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് വൈ​​ദ്യു​​തി ലൈ​​ൻ വ​​ലി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നും കേ​​ര​​ളം അ​​നു​​വാ​​ദം ന​​ൽ​​കി​​യി​​ട്ടി​​ല്ല. വൈ​​ദ്യു​​തി​​യു​​ടെ കാ​​ര്യ​​ത്തി​​ലും സ​​മാ​​ന സ്ഥി​​തി​​യാ​​ണു​​ള്ള​​ത്.


അ​​ണ​​ക്കെ​​ട്ടി​​ലെ നി​​ർ​​മാ​​ണ​​ങ്ങ​​ൾ​​ക്ക് വി​​വി​​ധ സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ളു​​ടെ അ​​നു​​മ​​തി ആ​​വ​​ശ്യ​​മു​​ള്ള​​തി​​നാ​​ലാ​​ണ് കാ​​ല​​താ​​മ​​സം ഉ​​ണ്ടാ​​കു​​ന്ന​​തെ​​ന്ന് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി വി​​ല​​യി​​രു​​ത്തി. അം​​ഗ​​ങ്ങ​​ൾ ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.