വി​​​വാ​​​ദ​​​ങ്ങ​​ൾ​​ക്കി​​​ടെ ഡി​​​ജി​​​പി​​​യു​​​ടെ ല​​ണ്ട​​ൻ യാ​​​ത്ര​​​യ്ക്കു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി
വി​​​വാ​​​ദ​​​ങ്ങ​​ൾ​​ക്കി​​​ടെ ഡി​​​ജി​​​പി​​​യു​​​ടെ  ല​​ണ്ട​​ൻ യാ​​​ത്ര​​​യ്ക്കു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി
Friday, February 14, 2020 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​ലീ​​സി​​ന്‍റെ തോ​​ക്കു​​ക​​ളും വെ​​ടി​​യു​​ണ്ട​​ക​​ളും കാ​​​ണാ​​​നി​​​ല്ലെ​​​ന്ന വി​​​വാ​​​ദം ക​​​ത്തി​​നി​​​ൽ​​​ക്കേ ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ല​​​ണ്ട​​​നി​​​ലേ​​​ക്ക്. ബ്രി​​​ട്ട​​നി​​​ലെ ഫാ​​​ൻ​​​ബ​​​റോ​​​യി​​​ൽ, ബ്രി​​​ട്ടീ​​​ഷ് അ​​​ന്താ​​​രാ​​ഷ്‌​​ട്ര വ്യാ​​​പാ​​​ര മ​​​ന്ത്രാ​​​ല​​​യം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

മാ​​​ർ​​​ച്ച് മൂ​​​ന്നു​​​മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ് ബെ​​​ഹ്റ​​​യു​​​ടെ ബ്രി​​​ട്ട​​ൻ യാ​​​ത്ര. ഹോം ​​​ഓ​​​ഫീ​​​സ് സെ​​​ക്യൂ​​​രി​​​റ്റി ആ​​​ൻ​​​ഡ് പോ​​​ലീ​​​സിം​​​ഗ്- 2020 എ​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലാ​​​ണ് ബെ​​​ഹ്റ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ബ്രി​​​ട്ട​​​നി​​​ലെ താ​​​മ​​​സവും യാ​​​ത്രാ ​ചെ​​ല​​​വു​​​ക​​​ളും സം​​​ഘാ​​​ട​​​ക​​​ർ വ​​​ഹി​​​ക്കും. ബ്രി​​​ട്ട​​​നി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മു​​​ള്ള യാ​​​ത്ര​​​യു​​​ടെ ചെ​​​ല​​​വു​​​ക​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കു​​​മെ​​​ന്നാ​​​ണ് പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.


പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്രാ​​​തി​​​നി​​​ധ്യം തേ​​​ടി ബം​​​ഗ​​​ളൂരു​​​വി​​​ലെ ബ്രി​​​ട്ടീ​​​ഷ് ഡെ​​​പ്യൂ​​​ട്ടി ഹൈ​​​ക്ക​​​മ്മീഷ​​​ണ​​​ർ അ​​​യ​​​ച്ച ഇ-​​​മെ​​​യി​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ബെ​​​ഹ്റ​​​യെ ബ്രി​​​ട്ട​​​നിൽ അ​​​യ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.