പരിശീലനം നേടുന്ന പോലീസുകാർക്കു ബീഫ് നൽകരുതെന്നു നിർദേശമില്ല
Monday, February 17, 2020 1:24 AM IST
തിരുവനന്തപുരം: പുതുതായി പരിശീലനം ആരംഭിക്കുന്ന പോലീസ് ബാച്ചിന്റെ ഭക്ഷണമെനുവിൽ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് പോലീസിന്റെ പത്രക്കുറിപ്പ്.
പരിശീലനം നേടുന്നവരുടെ പ്രതിനിധികളും പോലീസ് ഓഫീസർമാരും അംഗങ്ങളായ മെസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളിൽ ലഭ്യമായ ഭക്ഷണം ഉൾപ്പെടുത്തി ആരോഗ്യകരമായ മെനു തയാറാക്കാനാണ് നിർദേശം നൽകിയത്. ഊർജം ഭക്ഷണത്തിലൂടെ കൃത്യമായി ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു.