ശബരിമല തീർഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Tuesday, February 18, 2020 12:07 AM IST
പീ​രു​മേ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കാ​ർ യാ​ത്രി​ക​നും ബം​ഗ​ളൂ​രു സ്വ​ദേ​ശി​യു​മാ​യ ര​ഘു​നാ​ഥ​ൻ (34) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വെ​ങ്ക​ടേ​ഷ് (42), മ​ക​ൻ സാ​യി​സ​ര​ൻ (ഒ​ന്പ​ത്), സു​രേ​ന്ദ്ര​ൻ (44) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. 55-ാം മൈ​ലി​നു സ​മീ​പം വ​ശം തെ​റ്റി​ച്ച് എ​ത്തി​യ കാ​ർ എ​തി​രേ വ​ന്ന പ​ച്ച​ക്ക​റി വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ എ​തി​രേ വ​രു​ന്ന​തു ക​ണ്ട ഡ്രൈ​വ​ർ വാ​ൻ റോ​ഡി​നു വെ​ളി​യി​ൽ മാ​റ്റി​നി​ർ​ത്തി​യെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു. മ​രി​ച്ച ര​ഘു​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.