റവ​ന്യു ജീ​വ​ന​ക്കാ​രിൽ ഒരു വിഭാഗം നാ​ളെ പണിമുടക്കും
Tuesday, February 18, 2020 12:31 AM IST
കൊച്ചി: റ​​വ​​​ന്യു ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഭ​​ര​​ണ​​ക​​ക്ഷി​​യി​​ൽ​​പ്പെ​​ട്ട സി​​പി​​ഐ അ​​നു​​കൂ​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള റ​​​വ​​​ന്യു ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സ്റ്റാ​​​ഫ് അ​​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​ആ​​​ർ​​ഡി​​എ​​​സ്എ) നാ​​​ളെ പ​​ണി​​മു​​ട​​ക്കും.

റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ക​​​ള​​​ക്ട​​​റേ​​​റ്റും താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ളും വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​യു​​ള്ള ഓ​​​ഫീ​​​സു​​​ക​​​ളെ സ​​മ​​രം ബാ​​ധി​​ക്കു​​മെ​​ന്നു സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.

റ​​വ​​ന്യു വ​​കു​​പ്പ് ഭ​​രി​​ക്കു​​ന്ന സി​​പി​​ഐ അ​​നു​​കൂ​​ല സം​​ഘ​​ട​​ന ന​​ട​​ത്തു​​ന്ന പ​​ണി​​മു​​ട​​ക്കി​​ൽ സി​​പി​​എം അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​ൻ​​ജി​​ഒ യൂ​​​ണി​​​യ​​​ൻ, കോ​​​ണ്‍ഗ്ര​​​സ് അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​ൻ​​​ജി​​ഒ അ​​​സോ​​​സി​​യേ​​​ഷ​​​ൻ എ​​ന്നി​​വ സ​​ഹ​​ക​​രി​​ക്കു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.