മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ്: സാമ്പത്തിക സംവരണ നടപടി ഇഴയുന്നു
മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ്:  സാമ്പത്തിക സംവരണ നടപടി ഇഴയുന്നു
Tuesday, February 18, 2020 1:31 AM IST
കോ​ട്ട​യം: സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളാ​യ സു​റി​യാ​നി ക്രൈ​സ്ത​വ​ർ, നാ​യ​ർ ബ്രാ​ഹ്മ​ണ, സ​മു​ദാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച പ​ത്തു ശ​ത​മാ​നം സം​വ​ര​ണം ( ഇ​ഡ​ബ്ലി​യു​എ​സ് റി​സ​ർ​വേ​ഷ​ൻ) ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി ഇ​ഴ​യു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യി സ​ർ​ക്കാ​ർ ജോ​ലി​ക്കും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന​ത്തി​നു​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന സം​വ​ര​ണ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തു​ത​ന്നെ ക​ഴി​ഞ്ഞ ജ​നു​വ​രി മൂ​ന്നി​നാ​യി​രു​ന്നു.

ഇ​തി​ലെ വ്യ​വ​സ്ഥ​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി ഫെ​ബ്രു​വ​രി 12ന് ​വീ​ണ്ടും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ, ഉ​ത്ത​ര​വ് ഇ​ട്ട​തു​കൊ​ണ്ടു മാ​ത്രം ആ​ർ​ക്കും ഇ​ഡ​ബ്ലി​യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഇ​തി​ന് റ​വ​ന്യൂ വ​കു​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കു പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​ക​ണം. ഈ ​സ​ർ​ക്കു​ല​ർ ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് ഫെ​ബ്രു​വ​രി 12 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഒ​രാ​ഴ്ച​യാ​യി​ട്ടും ഇ​തി​നു ന​ട​പ​ടി​യാ​യി​ല്ല.

അ​പേ​ക്ഷ​ക​ളു​ടെ നി​ശ്ചി​ത മാ​തൃ​ക തീ​രു​മാ​നി​ക്കാ​നും അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തും ഓ​ൺ​ലൈ​ൻ വ​ഴി ആ​ക്കാ​നും സ​ർ​ക്കാ​ർ ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ലും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ഡ​ബ്ലി​യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഈ ​മാ​സം 29 ആ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ഏ​ഴു ദി​വ​സ​ത്തി​ന​കം ആ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത്. ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും. മാ​ത്ര​മ​ല്ല KEAM സൈ​റ്റി​ൽ ഇ​ഡ​ബ്ലി​യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​വും ചെ​യ്തി​ട്ടി​ല്ല.


ഇ​തു​കൂ​ടാ​തെ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​രെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യും വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. കേ​ര​ള സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡം കു​ടും​ബ​ത്തി​ന്‍റെ ആ​കെ വാ​ർ​ഷി​ക വ​രു​മാ​നം നാ​ലു ല​ക്ഷം രൂ​പ, ആ​കെ ഭൂ​സ്വ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ 2.5 ഏ​ക്ക​ർ എ​ന്നി​വ മാ​ത്ര​മാ​ണ്.

കേ​ന്ദ്ര മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യ വീ​ടി​ന്‍റെ വി​സ്തീ​ർ​ണം 1,000 ച​തു​ര​ശ്ര​യ​ടി, ഹൗ​സ് പ്ലോ​ട്ട് നാ​ലു സെ​ന്‍റ് ഇ​വ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, ഇ​വ നി​ല​വി​ലു​ണ്ട്, വാ​ർ​ക്ക വീ​ട് ഉ​ള്ള​വ​ർ​ക്കു യോ​ഗ്യ​ത​യി​ല്ല എ​ന്നൊ​ക്കെ​യു​ള്ള വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ല​രെ​യും ക​ബ​ളി​പ്പി​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കാം.

ഇ​തി​നു പു​റ​മേ കേ​ന്ദ്ര മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യ വാ​ർ​ഷി​ക വ​രു​മാ​നം എ​ട്ടു ല​ക്ഷം രൂ​പ, ഭൂ​പ​രി​ധി അ​ഞ്ച് ഏ​ക്ക​ർ എ​ന്നി​വ യ​ഥാ​ക്ര​മം നാ​ലു ല​ക്ഷം രൂ​പ 2.5 ഏ​ക്ക​ർ എ​ന്ന രീ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വെ​ട്ടി​ച്ചു​രു​ക്കി​യ​തു മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം കേ​ന്ദ്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​മ്പി​ൽ ക​ണ്ട് ഇ​യ​ർ റി​പ്പീ​റ്റ് ചെ​യ്തു എ​ൻ​ട്ര​ൻ​സി​ന് ഒ​രു​ങ്ങി പ​ണ​വും സ​മ​യ​വും ന​ഷ്ട​പ്പെ​ടു​ത്തി നി​രാ​ശ​യി​ൽ ക​ഴി​യു​ന്ന​വ​രും നി​ര​വ​ധി.

സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. പി​എ​സ്‌​സി വി​ജ്ഞാ​പ​ന​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക സം​വ​ര​ണം ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം ന​ട​ന്നി​രു​ന്നു. ഇ​ഡ​ബ്ല്യു​എ​സ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്പ് 250ഓ​ളം ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പി​എ​സ്‌​സി വി​ജ്ഞാ​പ​നം ഒ​രു​മി​ച്ച് ഇ​റ​ക്കി​യ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.