ഡോ.​ ഇ.​പി. ആ​ന്‍റ​ണി അന്തരിച്ചു
ഡോ.​ ഇ.​പി. ആ​ന്‍റ​ണി അന്തരിച്ചു
Tuesday, February 18, 2020 1:31 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എ​​​ൽ​​​സി​​​എ) സ്ഥാ​​​പ​​​ക ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഇ.​​​പി. ആ​​​ന്‍റ​​​ണി (93) നി​​​ര്യാ​​​ത​​​നാ​​​യി. സം​​​സ്കാ​​​രം ഇ​​ന്നു രാ​​​വി​​​ലെ 11ന് ​​​കാ​​​ക്ക​​​നാ​​​ട് ചെ​​​ന്പു​​​മു​​​ക്ക് സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​സ് പ​​ള്ളി​​യി​​ൽ.

ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ ആ​​​ലീ​​​സ്. മ​​ക്ക​​ൾ: ഡ​​​യാ​​​ന, റോ​​​ക്കി ആ​​​ന്‍റ​​​ണി, പ​​​രേ​​​ത​​​നാ​​​യ ജോ​​​ണ്‍ ആ​​​ന്‍റ​​​ണി (ഗി​​​റ്റാ​​​റി​​​സ്റ്റ്). മ​​​രു​​​മ​​​ക്ക​​​ൾ: ഡോ.​ ​​തോ​​​മ​​​സ് ഗോ​​​ഡ്രി​​​ഗ്, സു​​​പ്രി​​​യ, സൂ​​​സ​​​ൻ.

ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ വൈ​​​മാ​​​നി​​​ക​​നാ​​​യി​​​രു​​​ന്ന ആ​​​ന്‍റ​​​ണി, 1964ൽ ​​​ക​​​ള​​​മ​​​ശേ​​​രി സെ​​​ന്‍റ് പോ​​​ൾ​​​സ് കോ​​​ള​​​ജി​​​ൽ ച​​​രി​​​ത്രാ​​​ധ്യാ​​​പ​​​ക​​​നാ​​​യും വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യും സേ​​​വ​​​നം ചെ​​​യ്തു. 1975 മു​​​ത​​​ൽ ആ​​​റു വ​​​ർ​​​ഷം കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

മ​​​ദ്രാ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യ​​​റ്റും പൂ​​​ന, പ​​​ഞ്ചാ​​​ബ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ​​നി​​​ന്നു ബി​​​രു​​​ദ​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നേ​​​ടി. 1981ൽ ​​​കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു ഡോ​​​ക്ട​​​റേ​​​റ്റ് നേ​​ടി. നാ​​​ഗാ​​​ലാ​​​ൻ​​ഡി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷം താ​​​മ​​​സി​​​ച്ചു നാ​​​ഗാ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന ഗ്ര​​​ന്ഥം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​ച്ചു. ഈ ​​​ഗ​​​വേ​​​ഷ​​​ണ ഗ്ര​​​ന്ഥം കേം​​​ബ്രി​​​ജ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​ണ്ട്. 1991 ൽ ​​​ബ്രി​​​ട്ട​​​നി​​​ലെ റോ​​​യ​​​ൽ ഏ​​​ഷ്യാ​​​റ്റി​​​ക് സൊ​​​സൈ​​​റ്റി​​​യു​​​ടെ ഫെ​​​ലോ ആ​​​യി.


1967ൽ ​​​വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​നു രൂ​​​പം ന​​​ല്കാ​​​ൻ നേ​​​തൃ​​​ത്വം ന​​​ല്കി. 1972 ൽ ​​​ കെ​​എ​​​ൽ​​​സി​​​എ​​​യ്ക്കു രൂ​​​പംന​​​ല്കി. 1974ൽ ​​​കേ​​​ര​​​ള പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ടി​​​യാ​​​ൻ സ​​​ന്പ്ര​​​ദാ​​​യം നി​​​ല​​​വി​​​ലു​​​ണ്ടോ എ​​​ന്ന​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഏ​​​കാം​​​ഗ ക​​​മ്മീ​​​ഷ​​​നാ​​​യി ആ​​​ന്‍റ​​​ണി​​​യെ 1995ൽ ​​​സു​​​പ്രീംകോ​​​ട​​​തി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. ദീ​​​ർ​​​ഘ​​​കാ​​​ലം കേ​​​ര​​​ള ഹി​​​സ്റ്റ​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള ആ​​​ന്‍റ​​​ണി നി​​​ര​​​വ​​​ധി ച​​​രി​​​ത്ര ഗ്ര​​​ന്ഥ​​​ങ്ങ​​​ളും ര​​​ചി​​​ച്ചു. ‘ദ ​​​ഹി​​​സ്റ്റ​​​റി ഓ​​​ഫ് ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക്സ് ഇ​​​ൻ കേ​​​ര​​​ള’ ആ​​​ണ് പ്ര​​​ധാ​​​ന ഗ്ര​​​ന്ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.