രാജാവിന്‍റെ തെറ്റ് ഭൃത്യൻ അന്വേഷിക്കുന്നതിൽ അർഥമില്ല: പി.ടി. തോമസ്
Wednesday, February 19, 2020 12:25 AM IST
തൊ​ടു​പു​ഴ: രാ​ജാ​വ് ചെ​യ്ത തെ​റ്റ് ഭൃ​ത്യ​ൻ അ​ന്വേ​ഷി​ക്കു​മെ​ന്നു പ​റ​യു​ന്ന​തി​ൽ ഒ​രു അ​ർ​ഥ​വു​മി​ല്ലെ​ന്നു പി.​ടി. തോ​മ​സ് എം​എ​ൽ​എ. ഡി​ജി​പി​യു​ടെ അ​ഴി​മ​തി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന കു​റ്റ​സ​മ്മ​ത​മാ​ണെ​ന്നും എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഡി​ജി​പി​യു​ടെ അ​ഴി​മ​തി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി നേ​ര​ത്തെ അ​റി​ഞ്ഞ​താ​ണ്.

സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ലി​നു മ​റു​പ​ടി കൊ​ടു​ക്ക​ണം. അ​തി​ന് എ​ക്സി​റ്റ് മീ​റ്റിം​ഗ് ചേ​രും. സി​എ​ജി ക​ണ്ടെ​ത്തു​ന്ന ക്ര​മ​ക്കേ​ട് തി​രു​ത്താ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​ത്. ഈ ​സ​മി​തി​ക്കു ക​ണ്ടെ​ത്തി തി​രു​ത്താ​ൻ ക​ഴി​യാ​ത്ത തോ​ക്കും തി​ര​യും കാ​ണാ​താ​യ സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ഒ​രു നി​മി​ഷം കൊ​ണ്ടു​ ക​ണ്ടെ​ത്തി എ​ന്നു പ​റ​യു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ചു സ്പീ​ക്ക​ർ ഏ​ത് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ലാ​ണ് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തെ​ന്നു വ്യ​ക്ത​മാ​ക്ക​ണം.


ഈ ​കേ​സ് സി​ബി​ഐ​യോ ജു​ഡീ​ഷൽ ക​മ്മീ​ഷ​നോ അ​ന്വേ​ഷി​ക്ക​ണം. സി​എ​ജി​യെ ക​ട​ന്നാ​ക്ര​മി​ക്കാ​നാ​ണു സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ന്ന മു​ഖ്യ​മ​ന്ത്രി പ്ര​ശ്ന​ത്തി​ൽ മൗ​നം ഭ​ജി​ക്കു​ക​യാ​ണെ​ന്നും തോ​മ​സ് കു​റ്റ​പ്പെ​ടു​ത്തി. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജോ​ണ്‍ നെ​ടി​യ​പാ​ല​യും പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.