സൗ​ജ​ന്യ ദ​ന്ത​ക്ഷ​യ പ്ര​തി​രോ​ധ ചി​കി​ത്സാ പ​ദ്ധ​തി
Thursday, February 20, 2020 11:33 PM IST
കോ​ട്ട​യം: തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ ദ​ന്ത​ക്ഷ​യ പ്ര​തി​രോ​ധ ചി​കി​ത്സാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. 2019 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2020 മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആ​റു വ​യ​സു​മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി ല​ഭ്യ​മാ​കു​ന്നു.

ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 2014-15 കാ​ല​യ​ള​വി​ൽ പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഡെ​ന്‍റ​ൽ സ​യ​ൻ​സ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 54 ശ​ത​മാ​നം കു​ട്ടി​ക​ളി​ലും ദ​ന്ത​ക്ഷ​യം കാ​ണ​പ്പെ​ട്ടു. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ വേ​ണ്ടി​യാ​ണ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ടു​ന്ന​ത്.

ദ​ന്ത​ക്ഷ​യം ഒ​രു ജീ​വി​ത​ശൈ​ലീ രോ​ഗ​മാ​ണ്. കു​ട്ടി​ക​ളി​ൽ ആ​റാ​മ​ത്തെ വ​യ​സി​ൽ പു​തി​യ അ​ണ​പ്പ​ല്ലു​ക​ൾ മു​ള​ച്ചു​വ​രു​ന്നു. ഇ​ത് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കേ​ണ്ട​താ​ണ്. ഈ ​പ​ല്ലു​ക​ളി​ൽ പു​റ​ത്തു വ​രു​ന്പോ​ൾ കൂ​ടു​ത​ൽ കു​ഴി​ക​ളു​ള്ള പ്ര​ത​ലം കാ​ണു​ന്ന​തി​നാ​ൽ പോ​ടി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഈ ​കു​ഴി​ക​ൾ ലാ​മി​നേ​റ്റ് സീ​ല​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചു​വ​ച്ചാ​ൽ പോ​ടു​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യും.


സാ​ധാ​ര​ണ രീ​തി​യി​ൽ ഈ ​നാ​ല് അ​ണ​പ്പ​ല്ലു​ക​ളി​ൽ ഈ ​ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ 1000 രൂ​പ മു​ത​ൽ 1500 രൂ​പ വ​രെ ചി​കി​ത്സ ചെ​ല​വ് വ​രും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളു​ക​ൾ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​റ്റു സ്കൂ​ളു​ക​ൾ​ക്കും പ​ള്ളി​ക​ൾ​ക്കും മ​റ്റ് മ​ത സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ഈ ​സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

പു​ഷ്പ​ഗി​രി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ മു​ൻ​കൂ​ർ സ​മ​യം നി​ശ്ച​യി​ച്ച് കു​ട്ടി​ക​ളെ​ക്കൊ​ണ്ടു വ​ന്നു ചി​കി​ത്സ ന​ട​ത്തി തി​രി​കെ കൊ​ണ്ടു​പോ​കാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക് 0469-2645210 എ​ന്ന ന​ന്പ​റി​ൽ രാ​വി​ലെ 8.30 മു​ത​ൽ 3.30 വ​രെ ബു​ക്കിം​ഗ് ചെ​യ്യാ​വു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.