പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്ട് സര്‍ജറി (സിഎബിജി)വിജയകരമായി പൂര്‍ത്തിയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന കാര്‍ഡിയാക് ഓപ്പറേഷന് തിയറ്ററില്‍ വിദഗ്ധ കാര്‍ഡിയാക് തൊറാസിക് സര്ജന്, കാര്‍ഡിയാക് അനെസ്തെറ്റിക്സ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇക്കഴിഞ്ഞ 10നും 13നും നടന്ന ശസ്ത്രകിയകള്ക്കു വിധേയരായ ഈരാറ്റുപേട്ട സ്വദേശികള്‍ പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു.
പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ കാര്‍ഡിയോ വസ്ക്യൂലര്‍ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി, അഡൾട്ട് കോജന്റില് സർജറീസ്, വാല്‍വ് റീപ്ലേസ്മെന്റ് ആന്‍ഡ് റിപ്പയര്‍, മിനിമല്‍ ഇന്വാസിവ് വാല്‍വ് റീപ്ലേസ്മെന്റ് ആന്‍ഡ് റിപ്പയര്‍, മിനിമല്‍ ഇന്വാസിവ് കൊറോണറി സര്‍ജറി, ഹാര്‍ട്ട് ഫെയിലിയര്‍ സര്‍ജറി, വെന്റിക്യൂലര് അസിസ്റ്റ് ഡിവൈസ് ആൻഡ് കെയര്‍, ആര്‍ട്ടിക് സര്‍ജറീസ്, റീഓപ്പറേറ്റീവ് കൊറോണറി ആന്‍ഡ് വാല്‍വ് സര്‍ജറി, പള്‍മണറി ത്രോംബോഎംബോക്ടമി, വസ്ക്യൂലര്‍ സര്‍ജറി തുടങ്ങി ഹൃദയ സംബന്ധമായ എല്ലാ സർജറികളും അതോടൊപ്പം ശ്വാസകോശ സംബന്ധമായ സർജറികളും ചെയ്യാന്‍ സജ്ജമാണ്. ആധുനിക കാത്ത് ലാബ്, കാര്‍ഡിയാക് ഐസിയു, കാര്‍ഡിയാക് ഹെല്‍ത്ത് പാക്കേജ്സ് തുടങ്ങിയവ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലഭ്യമാണ്.
സര്‍ജറിക്കു നേതൃത്വം നൽകിയ ഡോക്ടര്‍മാർ, നഴ്സുമാർ, ടെക്നിഷന്മാർ തുടങ്ങിയവരെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.