ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കും
ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ  പാ​ലി​ക്കു​ന്നു​വെ​ന്ന്  ഉ​റ​പ്പാ​ക്കാ​ൻ  എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്  സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കും
Friday, February 21, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഒ​​​രു ഡി.​​​വൈ.​​​എ​​​സ്.​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സ്ക്വാ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ജി​​​ല്ല മു​​​ഴു​​​വ​​​ൻ അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള സ്ക്വാ​​​ഡ് നാ​​​ലു ദി​​​വ​​​സ​​​ത്തി​​​ന​​​കം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം. കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ന് സ​​​മീ​​​പം ഉ​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

ചീ​​​റ്റ പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘം നി​​​ല​​​വി​​​ലു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​വ​​​യു​​​ടെ സേ​​​വ​​​ന​​​വും ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം. രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഡ്രൈ​​​വ​​​ർ​​​ക്ക് യാ​​​ത്രാ​​​ക്ഷീ​​​ണം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന് തോ​​​ന്നു​​​ന്ന ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​നം നി​​​റു​​​ത്തി വി​​​ശ്ര​​​മി​​​ച്ച ശേ​​​ഷം യാ​​​ത്ര തു​​​ട​​​രാ​​​ൻ അ​​​വ​​​രെ പ്രേ​​​രി​​​പ്പി​​​ക്ക​​​ണം.


അ​​​മി​​​ത വേ​​​ഗം, മ​​​ദ്യ​​​പി​​​ച്ചു​​​ള്ള ഡ്രൈ​​​വിം​​​ഗ്, അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ വ​​​ണ്ടി​​​യോ​​​ടി​​​ക്ക​​​ൽ എ​​​ന്നി​​​വ ക​​​ണ്ടെ​​​ത്തി ത​​​ട​​​യു​​​ന്ന​​​തി​​​ന് ഹൈ​​​വേ പോ​​​ലീ​​​സ് നി​​​താ​​​ന്ത ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം. പൊ​​​തു​​​ജ​​​ന​​​ത്തി​​​നും യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ത​​​ട​​​സം ഉ​​​ണ്ടാ​​​കു​​​ന്ന രീ​​​തി​​​യി​​​ൽ വ​​​ശ​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്കു ചെ​​​യ്യു​​​ന്ന​​​ത് നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്ത​​​ണം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്ന ക​​​ണ്‍​ട്രോ​​​ൾ റൂം ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ളും പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ പ​​​തി​​​പ്പി​​​ക്ക​​​ണം എന്നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.