ക​ണ്ട​ക്ട​ര്‍ സീറ്റ് മാറ്റിയിരുത്തി, ആ​ന്‍​മേ​രിക്കതു രക്ഷയായി
Friday, February 21, 2020 12:46 AM IST
കോ​​​ല​​​ഞ്ചേ​​​രി: അ​​​വി​​​നാ​​​ശി ബ​​​സ​​​പ​​​ക​​​ട​​​ത്തി​​​ല്‍​നി​​​ന്നു ദൈ​​​വ​​​കൃ​​​പ​​​യും ഭാ​​​ഗ്യ​​​വും​​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണു താ​​​ന്‍ ര​​​ക്ഷ​​​പ്പെ​​​ട്ട​​തെ​​ന്ന് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ നി​​​സാ​​​ര പ​​​രി​​ക്കു​​​ക​​​ളു​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ട ആ​​​ന്‍​മേ​​​രി. തി​​​രു​​​വാ​​​ണി​​​യൂ​​​ര്‍ മം​​​ഗ​​​ല​​​ത്ത് വ​​​ര്‍​ഗീ​​​സി​​ന്‍റെ ഇ​​​ള​​​യ മ​​​ക​​​ളാ​​​യ ആ​​​ന്‍​മേ​​​രി (22) കോ​​​ല​​​ഞ്ചേ​​​രി എം​​​ഒ​​​എ​​​സ്‌​​​സി ആ​​​ശു​​​പ​​​ത്രി​​​​​​യി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​ണ്.

അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് തോ​​​ളെ​​​ല്ലി​​​നേ​​​റ്റ പൊ​​​ട്ട​​​ലും ശ​​​രീ​​​ര വേ​​​ദ​​​ന​​​ക​​​ളും ജീ​​​വ​​​ന്‍ തി​​​രി​​​ച്ചു​​കി​​​ട്ടി​​​യ​​​തി​​​ന്‍റെ ആ​​ശ്വാ​​സ​​ത്തി​​ൽ ഉ​​​ള്ളി​​​ലൊ​​​തു​​​ക്കു​​ന്നു. സ​​​ഹ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ന​​​റ്റ ശ​​​രീ​​​ര​​​ങ്ങ​​​ള്‍ ക​​​ണ്ട​​​തി​​​ന്‍റെ ആ​​​ഘാ​​​തം മു​​​ഖ​​​ത്ത് നി​​​ഴ​​​ലി​​​ക്കു​​​മ്പോ​​​ഴും നാ​​​ട്ടി​​​ലെ​​​ത്തി ഉ​​​റ്റ​​​വ​​​രു​​​ടെ മു​​​ഖ​​​ങ്ങ​​​ള്‍ ക​​ണ്ട​​തി​​ന്‍റെ ആ​​​ശ്വാ​​​സം ക​​​ണ്ണി​​​ല്‍ തി​​​ള​​​ങ്ങു​​​ന്നു​.

ബം​​​ഗ​​ളൂ​​​രു തും​​​ഗൂ​​​രി​​​ന​​​ടു​​​ത്ത് സി​​​ദ്ധാ​​​ര്‍​ത്ഥ് ഡ​​​ന്‍റ​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ഹൗ​​​സ് സ​​​ര്‍​ജ​​​ന്‍​സി ചെ​​​യ്തു വ​​​രി​​​ക​​​യാ​​​ണ് ആ​​​ന്‍​മേ​​​രി. ര​​​ണ്ട് ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​ക്ക് വീ​​​ട്ടി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​താ​​​യി​​​രു​​​ന്നു. പീ​​​നി​​​യ ബ​​​സ്‌സ്റ്റാ​​​ന്‍​ഡി​​​ല്‍​നി​​​ന്നു ബ​​​സി​​​ല്‍ ക​​​യ​​​റി ഡ്രൈ​​​വ​​​ര്‍ സീ​​​റ്റി​​​ന് നേ​​​രേ പു​​​റ​​​കി​​​ലു​​​ള്ള സീ​​​റ്റി​​​ല്‍ ഇ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ബ​​​സ് സെ​​​റ്റി​​​ല്‍​മെ​​ന്‍റ് സ്റ്റോ​​​പ്പി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ക​​​ണ്ട​​​ക്ട​​​ര്‍ ആ​​​ന്‍ മേ​​​രി​​​യോ​​​ട് ബ​​​സി​​​ന്‍റെ മ​​​ധ്യ​​​ഭാ​​​ഗ​​​ത്തെ ഇ​​​ട​​​ത് വ​​​ശ​​​ത്തു​​​ള്ള സീ​​​റ്റി​​​ലേ​​​ക്ക് മാ​​​റി​​യി​​​രി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ ​​മാ​​റി​​യി​​രി​​ക്ക​​ൽ മ​​ര​​ണ​​ത്തി​​ൽ​​നി​​ന്നു​​ള്ള ര​​ക്ഷ​​പ്പെ​​ട​​ലാ​​യി. ര​​​ക്ഷാ​​​ക​​​രം നീ​​​ട്ടി​​​യ ക​​​ണ്ട​​​ക്ട​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​ക്കു​​ക​​യും ചെ​​യ്തു.


അ​​​പ​​​ക​​​ടം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പ​​​ത്ത​​​നം​​​തി​​​ട്ട​​​യ്ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​ല്‍ ആ​​​ന്‍ മേ​​​രി​​​യെ യാ​​​ത്ര​​​ക്കാ​​​ര്‍ നാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ​​​യോ​​​ടെ പെ​​​രു​​​മ്പാ​​​വൂ​​​രെ​​​ത്തി​​​യ ആ​​​ന്‍ മേ​​​രി​​​യെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ കൂ​​​ടെ കൂ​​​ട്ടി. കോ​​​ല​​​ഞ്ചേ​​​രി എം​​​ഒ​​​എ​​​സ്‌​​​സി​​​യി​​​ല്‍ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ നിരീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള ആ​​​ന്‍ സു​​​ഖം പ്രാ​​​പി​​​ച്ചു​​വ​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.