അഡ്വ.എ.വി.ജോർജ് അന്തരിച്ചു
അഡ്വ.എ.വി.ജോർജ് അന്തരിച്ചു
Friday, February 21, 2020 12:46 AM IST
കോ​ട്ട​യം: പ്രമുഖ നി​യ​മ​ജ്ഞ​നും കോ​ട്ട​യം ബാ​റി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​യ്മ​നം ഐ​ക്ക​ര​ച്ചി​റ ആ​ഞ്ഞി​ലി​ത്ത​റ എ.​വി. ജോ​ർ​ജ് (ജോ​പ്പ​ൻ വ​ക്കീ​ൽ-82) അ​ന്ത​രി​ച്ചു. സി​വി​ൽ, കാ​ന​ൻ നി​യ​മ​ങ്ങ​ളി​ൽ അ​ഗാ​ധ പാണ്ഡിത്യമുണ്ടായിരുന്ന ഇ​ദ്ദേ​ഹം സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ​യും വി​വി​ധ ക​ത്തോ​ലി​ക്ക രൂ​പ​ത​ക​ളു​ടെ​യും നി​യ​മ ഉ​പ​ദേ​ഷ്ടാ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു പു​ലി​ക്കു​ട്ടി​ശേ​രി ഐ​ക്ക​ര​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ന​ട​ക്കും.

വ​സ​തി​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും ദേ​വാ​ല​യ​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കോ​ട്ട​യം ബാ​റി​ൽ 50 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ഡ്വ. എ.​വി. ജോ​ർ​ജ് ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത​രി​ച്ച​ത്. കാ​ന​ൻ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പ​ത​ക​ൾ​ക്കു പ്രത്യേകനിയമാവ ലികൾ ത​യാ​റാ​ക്കു​ന്ന​തി​ലും നി​യ​മോ​പ​ദേ​ശം ന​ൽ​കു​ന്ന​തി​ലും വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.


ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ലി​ൽ ഏ​റെ​ക്കാ​ല​മാ​യി അം​ഗ​മാ​ണ്. പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ 15 വ​ർ​ഷം മെം​ന്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

കോ​ട്ട​യം ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് തു​ട​ങ്ങി വി​വി​ധ ബാ​ങ്കു​ക​ളു​ടെ നി​യ​മോ​പ​ദേ​ഷ്ടാ​വ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

ഭാ​ര്യ: ആ​നി​യ​മ്മ ജോ​ർ​ജ് കോ​ട്ട​യം ആ​ലും​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ര​ഞ്ജി​ത് ജോ​ർ​ജ് ( ഡെ​ന്‍റ​ൽ കെ​യ​ർ, കോ​ട്ട​യം), ജെ​റീ​ഷ് ജോ​ർ​ജ് (എ.​ജെ. എ​ന്‍റ​ർ​പ്രൈ​സ​സ്, കോ​ട്ട​യം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.