മൈ​സൂ​രു​വി​ന​ടു​ത്ത് ക​ല്ല​ട ബ​സ് മ​റി​ഞ്ഞു യു​വ​തി മ​രി​ച്ചു
Saturday, February 22, 2020 12:52 AM IST
മ​​ല​​പ്പു​​റം: ത​​മി​​ഴ്നാ​​ട് അ​​വി​​നാ​​ശി​​യി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സും ക​​ണ്ടെ​​യ്ന​​ർ ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ വ​​ൻ​​ദു​​ര​​ന്ത​​ത്തി​​നു പി​​ന്നാ​ലെ മൈ​​സൂ​​രു​​വി​​ന​​ടു​​ത്തു ഹു​​ൻ​​സൂ​​രി​​ൽ ദീ​​ർ​​ഘ​​ദൂ​​ര ബ​​സ് മ​​റി​​ഞ്ഞ് ഒ​​രു യു​​വ​​തി മ​​രി​​ച്ചു. മൂ​​ന്നു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മ​​ഹാ​​രാ​​ഷ്‌ട്ര നാ​​ഗ്പുർ സ്വ​​ദേ​​ശി​​നി​​യാ​​യ ഷെ​​റി​​ൻ (28) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​വ​​ർ പെ​​രി​​ന്ത​​ൽ​​മ​​ണ്ണ​​യി​​ലേ​​ക്കാ​​ണ് ടി​​ക്ക​​റ്റെ​​ടു​​ത്തി​​രു​​ന്ന​​ത്. ബം​​ഗ​​ളു​​രൂ​​വി​​ലെ ഒ​​രു സ്കൂ​​ളി​​ൽ അ​​ധ്യാ​​പി​​ക​​യാ​​ണ്.

ബം​​ഗ​​ളൂ​​രു​​വി​​ൽ നി​​ന്നു വ്യാ​​ഴാ​​ഴ്ച രാ​​ത്രി 9.30നു ​​പു​​റ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റ​​ര​​യോ​​ടെ മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ പെ​​രി​​ന്ത​​ൽ​​മ​​ണ്ണ​​യി​​ലെ​​ത്തേ​​ണ്ട ക​​ല്ല​​ട ട്രാ​​വ​​ൽ​​സ് (സു​​രേ​​ഷ്കു​​മാ​​റി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​ള്ള​ത്) ബ​​സാ​​ണ് മ​​റി​​ഞ്ഞ​​ത്. മൈ​​സൂ​​രു ക​​ഴി​​ഞ്ഞു ഹു​​ൻ​​സൂ​​രി​​ലെ​​ത്തി​​യ​​പ്പോ​​ൾ അ​​തി​​വേ​​ഗ​​ത്തി​​ൽ ബ​​സി​​ന്‍റെ മു​​ന്നി​​ൽ ക​​യ​​റി​​യ കാ​​റി​​ൽ ത​​ട്ടാ​​തി​​രി​​ക്കാ​​ൻ ഡ്രൈ​​വ​​ർ ബ​​സ് വെ​​ട്ടി​​ച്ച​​പ്പോ​​ൾ നി​​യ​​ന്ത്ര​​ണം​വി​​ട്ടു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. അ​​ക്ഷ​​യ്, ശ്രീ​​രാ​​ഗ്, ബ​​സി​​ന്‍റെ ക്ലീ​​ന​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.