പ​രീ​ക്ഷാ​പ്പേ​ടി​യ​ക​റ്റാ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റു​ക​ള്‍
Saturday, February 22, 2020 11:56 PM IST
കൊ​​​ച്ചി: ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​​പ്പേ​​​ടി​​​യ​​​ക​​​റ്റാ​​​ന്‍ ഇ​​​ക്കു​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ള്‍ തു​​​റ​​​ക്കും. പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് 24 മ​​​ണി​​​ക്കൂ​​​റും ഫോ​​​ണി​​​ലൂ​​​ടെ കൗ​​​ണ്‍​സ​​​ലിം​​​ഗ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ടോ​​​ള്‍​ഫ്രീ ന​​​മ്പ​​​റി​​​ലേ​​​ക്കു വി​​​ളി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണു സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ പ്ര​​​ത്യേ​​​കം കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രു​​​ടെ സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​ക്കു​​​ന്ന​​​ത്.

ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വ​​​കു​​​പ്പ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച സൗ​​​ഹൃ​​​ദ ക്ല​​​ബ് കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍​മാ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു കൗ​​​ണ്‍​സ​​​ലിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക. ഇ​​​വ​​​ര്‍​ക്ക് ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​കം പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍​സ് രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും കൗ​​​ണ്‍​സ​​​ലിം​​​ഗ് രം​​​ഗ​​​ത്തു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും സേ​​​വ​​​നം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഉ​​​റ​​​പ്പാ​​​ക്കും. പ​​​രീ​​​ക്ഷാ​​​പ്പേ​​​ടി​​​യ​​​ക​​​റ്റാ​​​നു​​​ള്ള ‘വി ​​​ഹെ​​​ല്‍​പ്’സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​ന്‍റ​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക. പ​​​രീ​​​ക്ഷ​​​യാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രാ​​​ഴ്ച മു​​​മ്പു മു​​​ത​​​ല്‍ ടോ​​​ള്‍​ഫ്രീ ന​​​മ്പ​​​ര്‍ സൗ​​​ക​​​ര്യ​​​വും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കും.


പ​​​രീ​​​ക്ഷ​​​യു​​​ടെ സ​​​മ്മ​​​ര്‍​ദം കൗ​​​മാ​​​ര​​​ക്കാ​​​രി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന മാ​​​ന​​​സി​​​ക പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ‘വി ​​​ഹെ​​​ല്‍​പ്’ പ​​​ദ്ധ​​​തി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നു ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വ​​​കു​​​പ്പി​​​ലെ ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍​സ് ആ​​​ന്‍​ഡ് അ​​​ഡോ​​​ള​​​സ​​​ന്‍റ് കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ൽ കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ഡോ. ​​​സി.​​​എ. ബി​​​ജോ​​​യ് പ​​​റ​​​ഞ്ഞു.


സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.