ജെ​ടി​യു​സി സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, February 23, 2020 12:01 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യു​​​ടെ സം​​​സ്‌​​​കാ​​​രം ആ​​​ര്‍​എ​​​സ്എ​​​സി​​​ന്‍റേ​​​ത​​​ല്ലെ​​​ന്നും സ്ഥാ​​​ന​​​ത്തും അ​​​സ്ഥാ​​​ന​​​ത്തും ദേ​​​ശീ​​​യ​​​ത പ​​​റ​​​യു​​​ന്ന​​​വ​​​ര്‍​ക്ക് സ്വാ​​​ത​​​ന്ത്ര്യ​​സ​​​മ​​​ര​​​ത്തെ ഒ​​​റ്റു​​​കൊ​​​ടു​​​ത്ത ച​​​രി​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ജ​​​ന​​​താ​​​ദ​​​ള്‍-​​എ​​​സ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ​എ. ​​നീ​​​ല​​​ലോ​​​ഹി​​​ത​​​ദാ​​​സ്. എ​​​റ​​​ണാ​​​കു​​​ളം വൈ​​​എം​​​സി​​​എ ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ജ​​​ന​​​ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ സെ​​ന്‍റ​​​ര്‍ (​ജെ​​​ടി​​​യു​​​സി) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജെ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. കൊ​​​ല്ലം​​​കോ​​​ട് ര​​​വീ​​​ന്ദ്ര​​​ന്‍​നാ​​​യ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. മു​​​ന്‍ മ​​​ന്ത്രി ജോ​​​സ് തെ​​​റ്റ​​​യി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


പു​​​തി​​​യ​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി അ​​​ഡ്വ. കൊ​​​ല്ലം​​​കോ​​​ട് ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍-​​പ്ര​​​സി​​​ഡ​​​ന്‍റ്, പ​​​ന്ത​​​ളം മോ​​​ഹ​​​ന്‍​ദാ​​​സ്, പേ​​​രൂ​​​ര്‍ ശ​​​ശി​​​ധ​​​ര​​​ന്‍-​​ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, പി.​​​ജി. സു​​​ഗു​​​ണ​​​ന്‍ (സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ്), കെ.​​​എ​​​സ്. ര​​​മേ​​​ശ് ബാ​​​ബു, മു​​​ഹ​​​മ്മ​​​ദ് കു​​​ട്ടി, വ​​​ര്‍​ഗീ​​​സ് വൈ​​​റ്റി​​​ല-​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, മാ​​​ട്ടു​​​മ്മ​​​ല്‍ ഹാ​​​ഷിം, ജേ​​​ക്ക​​​ബ് ക​​​രേ​​​ട​​​ത്ത്-​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്റു​​​മാ​​​ര്‍, ജ​​​ബ്ബാ​​​ര്‍ അ​​​ലി-​​ട്ര​​​ഷ​​​റ​​​ര്‍ എ​​​ന്നി​​​വ​​​രെ സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.