ബ​സ് കയറി മരിച്ച അധ്യാപികയുടെ സംസ്കാരം ഇന്ന്
ബ​സ് കയറി മരിച്ച അധ്യാപികയുടെ  സംസ്കാരം ഇന്ന്
Monday, February 24, 2020 2:32 AM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി/​​കോ​​ത​​ന​​ല്ലൂ​​ർ: കെ​​​എ​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് സ്കൂ​​​​ട്ട​​​​റി​​​​ലി​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച സ്കൂ​​​​ട്ട​​​​ർ യാ​​​​ത്ര​​​​ക്കാ​​​​രി​​​​യാ​​​​യ അ​​​​ധ്യാ​​പി​​​​ക​​​​യു​​​​ടെ സം​​​​സ്കാ​​​​രം ഇ​​ന്നു ന​​​​ട​​​​ക്കും. ഇ​ന്നു ര​ണ്ടി​നു പ​ട്ടി​ത്താ​നം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലാ​ണ് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ. ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം പൊ​യ്ക​പ്പു​റ​ത്ത് പ്ലാ​ന്തോ​ട്ട​ത്തി​ൽ​ജോ​മോ​ന്‍റെ ഭാ​ര്യ ബി​ജി​മോ​ൾ (37) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

കോ​​​​ട്ട​​​​യം ക​​​​ഞ്ഞി​​​​ക്കു​​​​ഴി മൗ​​​​ണ്ട് കാ​​​​ർ​​​​മ​​​​ൽ സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​ജി​​​​മോ​​​​ൾ. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി 8.30ഓ​​​​ടെ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ-​​ വൈ​​​​ക്കം റോ​​​​ഡി​​​​ൽ കോ​​​​ത​​​​ന​​​​ല്ലൂ​​​​ർ തൂ​​​​വാ​​​​നി​​​​സ ക​​​​വ​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​നി​​​​ന്നു ചെ​​​​ങ്ങ​​​​ന്നൂ​​​​രി​​​​ലേ​​​​ക്കു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് യു​​​​വ​​​​തി​​​​യും ഭ​​​​ർ​​​​ത്താ​​​​വും മ​​​​ക​​​​ളും സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന സ്കൂ​​​​ട്ട​​​​റി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​ടി​​​​ച്ചാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ റോ​​​​ഡി​​​​ലേ​​​​ക്കു തെ​​​​റി​​​​ച്ചു വീ​​​​ണ ബി​​​​ജി​​​​മോ​​​​ളു​​​​ടെ ദേ​​​​ഹ​​​​ത്തു​​കൂ​​​​ടി കെ​​എ​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ന്‍റെ ച​​​​ക്രം ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങി.


ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഭ​​​​ർ​​​​ത്താ​​​​വ് ജോ​​​​മോ​​​​നും ര​​​​ണ്ട​​​​ര വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ മ​​​​ക​​​​ൾ എ​​​​ലി​​​​സ​​​​ബ​​​​ത്തും നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ അ​​​​ദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. അ​​​​പ​​​​ക​​​​ടം ക​​​​ണ്ട് ഓ​​​​ടി​​​​ക്കൂ​​​​ടി​​​​യ നാ​​​​ട്ടു​​​​കാ​​​​ർ ഉ​​ട​​ൻ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ ഇ​​​​വ​​​​രെ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും രാ​​​​ത്രി 12.30 ഓ​​​​ടെ ബി​​ജി​​മോ​​ൾ മ​​​​രി​​​​ച്ചു. കു​​​​റു​​​​പ്പ​​​​ന്ത​​​​റ​​​​യി​​​​ൽ മ​​​​ര​​​​ണ വീ​​​​ട്ടി​​​​ൽ പോ​​​​യ​​ ശേ​​​​ഷം വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​ന്പോ​​​​ഴാ​​​​ണ് കു​​​​ടും​​​​ബം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പെ​​​​ട്ട​​​​ത്. ഏ​​റ്റു​​മാ​​നൂ​​ർ പ​​ട്ടി​​ത്താ​​നം ളാ​​ത്തോ​​ട്ട​​ത്തി​​ൽ പ​​രേ​​ത​​നാ​​യ അ​​ഗ​​സ്റ്റി - മ​​റി​​യം ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് ബി​​ജി​​മോ​​ൾ. ബി​​​​ൻ​​​​സി (അ​​​​ധ്യാ​​​​പി​​​​ക, ചാ​​​​ത്ത​​​​മ​​​​റ്റം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ) സ​​​​ഹോ​​​​ദ​​​​രി​​​​യാ​​​​ണ്. ഇ​​ന്നു 10ന് ​​മൃ​​ത​​ദേ​​ഹം മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ളി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.