ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സ്: ര​വി പൂ​ജാ​രി​യെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും
ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സ്: ര​വി പൂ​ജാ​രി​യെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും
Tuesday, February 25, 2020 12:28 AM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ലെ ബ്യൂ​​​ട്ടി പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​​വ​​​യ്പ് കേ​​​സി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ന്‍ ര​​​വി പൂ​​​ജാ​​​രി​​​യെ ക്രൈം​​​ബ്രാ​​​ഞ്ച് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങും. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ല്‍നി​​​ന്നു പി​​​ടി​​​യി​​​ലാ​​​യ ര​​​വി പൂ​​​ജാ​​​രി​​​യെ റോ, ​​​ക​​​ര്‍​ണാ​​​ട​​​ക പോ​​​ലീ​​​സ് എ​​​ന്നി​​​വ​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ചേ​​​ര്‍​ന്ന് ക​​​ഴി​​​ഞ്ഞദി​​​വ​​​സം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തി​​​ച്ചി​​​രു​​​ന്നു.

എ​​റ​​ണാ​​കു​​ളം പ​​​ന​​​മ്പി​​​ള്ളി​​ന​​​ഗ​​​റി​​​ല്‍ ന​​​ടി ലീ​​​ന മ​​​രി​​​യ പോ​​​ളി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള നെ​​​യി​​​ല്‍ ആ​​​ര്‍​ട്ടി​​​സ്ട്രി എ​​​ന്ന ബ്യൂ​​​ട്ടി പാ​​​ര്‍​ല​​​റി​​​ലേ​​​ക്ക് വെ​​​ടി​​​യു​​​തി​​​ര്‍​ത്ത കേ​​​സി​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​ണ് ര​​​വി പൂ​​​ജാ​​​രി.


കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​ന് ര​​​വി പൂ​​​ജാ​​​രി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.