ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് 12 പേ​ർ​ക്കു പ​രി​ക്ക്
Wednesday, February 26, 2020 12:30 AM IST
പാ​​​നൂ​​​ർ(​​ക​​ണ്ണൂ​​ർ): സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​ളു​​മാ​​യി പോ​​​യ ഓ​​​ട്ടോ​​​റി​​​ക്ഷ നി​​​യ​​​ന്ത്ര​​​ണം​​വി​​​ട്ട് മ​​​തി​​​ലിലി​​​ടി​​​ച്ചു മ​​​റി​​​ഞ്ഞ്‌ ഒ​​​മ്പ​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ൾ​​​പ്പെടെ 12 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ര​​​ണ്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​രം.

ചൊ​​​ക്ലി നെ​​​ടു​​​മ്പ്ര​​​ത്തെ രാ​​​മ​​​കൃ​​​ഷ്ണ എ​​​ൽ​​​പി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​മ്പ​​ത​​ര​​യോ​​ടെ മേ​​​ക്കു​​​ന്ന് തേ​​​ങ്ങാ​​​ക്കൂ​​​ട​​​ക്ക​​​ടു​​​ത്ത് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ന​​​വ​​​തേ​​​ജ് (ആ​​​റ്), മു​​​ഹ​​​മ്മ​​​ദ് (നാ​​​ല്) എ​​​ന്നി​​​വ​​​രെ ക​​​ണ്ണൂ​​​ർ ചാ​​​ല മിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഷാ​​​രോ​​​ൺ (ആ​​​റ്), ശ്രീ​​​രാ​​​ഗ് (10), നി​​​ഹാ​​​ൽ (ഒ​​​ൻ​​​പ​​​ത്), അ​​​ൻ​​​സി​​​ക (നാ​​​ല്), ശ്രീ​​​മ​​​നി​​​ക (ആ​​​റ്), ശ്രീ​​​ന​​​ന്ദ (ഏ​​​ഴ്), അ​​​ഭി​​​രാ​​​ഗ് (എ​​​ട്ട്), ഓ​​​ട്ടോ ഡ്രൈ​​​വ​​​ർ പാ​​​നൂ​​​ർ കൈ​​​വേ​​​ലി​​​ക്ക​​​ൽ സ്വ​​​ദേ​​​ശി ര​​​ഞ്ജി​​​ത് (38), അ​​​ധ്യാ​​​പി​​​ക​​​മാ​​​രാ​​​യ അ​​​ഖി​​​ല (46), ര​​​വീ​​​ണ (22) എ​​​ന്നി​​​വ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ ത​​​ല​​​ശേ​​​രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ടി.​​​പി.​ നി​​​ർ​​​മ​​​ലാ​​​ദേ​​​വി, ഉ​​​പ​​​ജി​​​ല്ലാ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ ഏ​​​ബ്ര​​​ഹാം ജോ​​​സ​​​ഫ്, സി.​​​കെ.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ, കെ​​​പി​​​എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ.​ ​​ര​​​മേ​​​ശ​​​ൻ എ​​​ന്നി​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.