മംഗലപ്പുഴ, വടവാതൂർ, കുന്നോത്ത് മേജർ സെമിനാരികൾക്കു പുതിയ റെക്ടർമാർ
മംഗലപ്പുഴ, വടവാതൂർ, കുന്നോത്ത് മേജർ സെമിനാരികൾക്കു പുതിയ റെക്ടർമാർ
Wednesday, February 26, 2020 12:30 AM IST
കാ​​​ക്ക​​​നാ​​​ട്: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മൂ​​​ന്നു മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ൽ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​ൻ​​സി​​​ന​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം പു​​​തി​​​യ റെ​​​ക്ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ച്ചു. പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും പൗ​​​ര​​​സ്ത്യ കാ​​​ന​​​ൻ ​നി​​​യ​​​മ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ഡയ​​​റ​​​ക്ട​​​റെ​​​യും അ​​​വ​​​രു​​​ടെ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​രു ടേ​​​മി​​​ലേ​​​ക്കു കൂ​​​ടി നി​​​യ​​​മി​​​ച്ചു. ഇ​​​ന്ന​​​ലെ വി​​​വി​​​ധ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡി​​​ന്‍റെ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ൾ​​​ക്കു വേ​​ണ്ടി​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രാ​​​ണ് നി​​​യ​​​മ​​​ന പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

മം​ഗ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യു​ടെ റെ​ക്ട​റാ​യി റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ല​മൂ​ട്ടി​ലി​നെ​യും വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യു​ടെ റെ​ക്ട​റാ​യി റ​വ. ഡോ. ​സ്ക​റി​യ ക​ന്യാ​കോ​ണി​ലി​നെ​യും ത​ല​ശേ​രി കു​ന്നോ​ത്ത് ഗു​ഡ്ഷെ​പ്പേ​ർ​ഡ് സെ​മി​നാ​രി റെ​ക്ട​റാ​യി റ​വ. ഡോ. ​ജേ​ക്ക​ബ് ചാ​ണി​ക്കു​ഴി​യി​ലി​നെ​യും സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​യ​മി​ച്ചു. വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം ചെ​യ്തു​വ​രു​ന്ന റ​വ. ഡോ. ​ആ​ൻ​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ലി​നെ​യും വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം പൗ​ര​സ്ത്യ കാ​ന​ൻ നി​യ​മ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്തു​വ​രു​ന്ന റ​വ. ഡോ. ​ജ​യിം​സ് ത​ല​ച്ചെ​ല്ലൂ​രി​നെ​യും ത​ൽ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു വീ​ണ്ടും നി​യ​മി​ച്ചു.

മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ് പൊ​​ന്തി​​ഫി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി​​​യു​​​ടെ റെ​​​ക്ട​​​ർ റ​​വ. ​ഡോ. ​​മാ​​​ത്യു ഇ​​​ല്ല​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, വ​​​ട​​​വാ​​​തൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ റ​​വ. ​ഡോ. ​​ജോ​​​യി ഐ​​​നി​​​യാ​​​ട​​​ൻ, ത​​​ല​​​ശേ​​​രി കു​​​ന്നോ​​​ത്ത് ഗു​ഡ്ഷെ​പ്പേ​ർ​ഡ് സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ റ​​വ. ​ഡോ. ​​ഇ​​​മ്മാ​​​നു​​​വേ​​​ൽ ആ​​​ട്ടേ​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​ന​​​കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.

റ​​വ. ​ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ല​​​മൂ​​​ട്ടി​​​ൽ ഇ​​​ടുക്കി രാമക്കൽമേട് ഇ​​​ട​​​വ​​​ക​​​യി​​​ൽ പാ​​​ല​​​മൂ​​​ട്ടി​​​ൽ പ​​രേ​​ത​​നാ​​യ തോ​​​മ​​​സ് - അ​​​ന്ന​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ഇ​​​ള​​​യ​​​മ​​​ക​​​നാ​​​യി 1969ൽ ​​​ജ​​​നി​​​ച്ചു. 1996 ജ​​​നു​​​വ​​​രി ര​​ണ്ടി​​നു ​കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത​​​യ്ക്കു വേ​​ണ്ടി ​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച അ​​​ദ്ദേ​​​ഹം റോ​​​മി​​​ലെ സെ​​​ന്‍റ് തോ​​​മ​​​സ് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് 2006ൽ ​​​ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി. കൂ​​​ടാ​​​തെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ജ​​​ർ​​​മ​​നി​​​യി​​​ലെ റേ​​​ഗ​​​ൻ​​​സ്ബു​​​ർ​​​ഗ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ 2015ൽ ​​​ഡോ​​​ക്ട​​​റ​​​ൽ ഗ​​​വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. 2019ൽ ​​​ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധം സ​​​മ​​​ർ​​​പ്പി​​​ച്ചു. 2018 മു​​​ത​​​ൽ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​റ്റ്യൂ​​ട്ടി​​​ന്‍റെ ത​​​ത്വ​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യേ​​​റ്റ് ഡീ​​​ൻ ആ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്ന അ​​​ദ്ദേ​​​ഹം മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി​​​യു​​​ടെ മു​​​ൻ പ്രൊ​​​ക്യൂ​​​റേ​​​റ്റ​​​ർ കൂ​​​ടിയാണ്.

റ​​വ. ​ഡോ. ​​സ്ക​​​റി​​​യാ ക​​​ന്യാ​​​കോ​​​ണി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വെ​​​ളി​​​യ​​​നാ​​​ട് സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് ഇ​​​ട​​​വ​​​ക​​​യി​​​ലെ ക​​​ന്യാ​​​കോ​​​ണി​​​ൽ കെ.​​​എ​​​സ്. ചെ​​​റി​​​യാ​​​ൻ- ​ഏ​​​ലി​​​യാ​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യി 1964ൽ ​​​ജ​​​നി​​​ച്ചു. 1992 ഡി​​​സം​​​ബ​​​ർ 29 ന് ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച അ​​​ദ്ദേ​​​ഹം 2002ൽ ​​​ലു​​​വ​​​യ്നി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു ധാ​​​ർ​​​മി​​​ക​​​ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റും 2016ൽ ​​​ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് മ​​​നഃ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി​​​യു​​​ടെ വൈ​​​സ് റെ​​​ക്ട​​​റാ​​​യും പൗ​​​ര​​​സ്ത്യ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു്. ധാ​​​ർ​​മി​​​ക​​​ദൈ​​​വ​​​ശാ​​​സ​​​സ്ത്ര​​​ത്തി​​​ലെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​ല ഗ്ര​​​ന്ഥ​​​ങ്ങ​​​ളും അ​​​നേ​​​കം ലേ​​​ഖ​​​ന​​​ങ്ങ​​​ളും ര​​​ചി​​​ച്ചി​​​ട്ടു​​ണ്ട്.

എ​​​റ​​​ണാ​​​കു​​​ളം- ​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഫാ. ​​​ജേ​​​ക്ക​​​ബ് ചാ​​​ണി​​​ക്കു​​​ഴി വൈ​​​ക്കം ഫൊ​​​റോ​​​ന ഇ​​​ട​​​വ​​​ക​​​യി​​​ൽ ചാ​​​ണി​​​ക്കു​​​ഴി (പ​​​രേ​​​ത​​​നാ​​​യ) ജോ​​​സ​​​ഫ്- മേ​​​രി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യി 1966 ഒ​​ക്ടോ​​​ബ​​​ർ 13 ന് ​​​ജ​​​നി​​​ച്ചു. 1993 ജ​​​നു​​​വ​​​രി ര​​ണ്ടി​​നു ​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. ബ​​​ൽ​​​ജി​​​യം ലു​​​വെ​​​യ്​​​ൻ സ​​​ർ​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽനി​​​ന്ന് 2004ൽ ​​​ബൈ​​​ബി​​​ൾ വി​​​ജ്ഞാ​​​നീ​​​യ​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി. 2006 മു​​​ത​​​ൽ 2014 വ​​​രെ കു​​​ന്നോ​​​ത്ത് മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ ബൈ​​​ബി​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി സേ​​​വ​​​നം ചെ​​​യ്തു. 2014 മു​​​ത​​​ൽ മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി​​​യി​​​ൽ ബൈ​​​ബി​​​ൾ പ്ര​​​ഫ​​​സ​​​റാ​​​യി സേ​​​വ​​​നം ചെ​​​യ്തുവ​​​രി​​​കെ​​​യാ​​​ണ് റെ​​​ക്ട​​​റാ​​​യി നി​​​യ​​​മ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​ത്.

റ​​വ. ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ പാ​​​ലാ രൂ​​​പ​​​ത​​​യ്ക്കു​​​വേ​​ണ്ടി 1989ൽ ​​​വൈ​​​ദി​​​ക​​​നാ​​​യി; റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ബി​​​ബ്ലി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലും ഗ്രി​​​ഗോ​​​റി​​​യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു​​​മാ​​​യി വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ​​​ത്തി​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി. 2001 മു​​​ത​​​ൽ വ​​​ട​​​വാ​​​തൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യി​​​ലും പൗ​​​ര​​​സ്ത്യ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ലും വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥാ​​ധ്യാ​​​പ​​​ക​​​നാ​​​യി ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്നു. നി​​​ര​​​വ​​​ധി ബൈ​​​ബി​​​ൾ വി​​​ജ്ഞാ​​​നീ​​​യ ​​​ദൈ​​​വ​​​ശാ​​​സ്ത്ര ​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ ക​​​ർ​​​ത്താ​​​വാ​​​യ ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് 2017ൽ ​​​വ​​​ട​​​വാ​​​തൂ​​​ർ പൗ​​​ര​​​സ്ത്യ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി.

റ​വ. ഡോ. ​ജ​യിം​സ് ത​ല​ച്ചെ​ല്ലൂ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്കു​വേ​ണ്ടി 1980 ൽ ​വൈ​ദി​ക​നാ​യി 1990 ൽ ​റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് പൗ​ര​സ്ത്യ കാ​ന​ൻ നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി. വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ൽ 2005 മു​ത​ൽ കാ​ന​ൻ നി​യ​മം പ​ഠി​പ്പി​ക്കു​ന്നു. 2017 ൽ ​വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ൽ പൗ​ര​സ്ത്യ കാ​ന​ൻ നി​യ​മ പ​ഠ​ന​ത്തി​നു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ത​മാ​യ​പ്പോ​ൾ അ​തി​ന്‍റെ പ്ര​ഥ​മ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​കാ​രി​ജ​ന​റാ​ൾ, ചാ​ൻ​സി​ല​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.