അം​ഗ​പ​രി​മി​ത​ൻ കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റു മ​രി​ച്ചു
Wednesday, February 26, 2020 12:32 AM IST
രാ​​ജ​​കു​​മാ​​രി: ചി​​ന്ന​​ക്ക​​നാ​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ അ​​പ്പ​​ർ സൂ​​ര്യ​​നെ​​ല്ലി​​യി​​ൽ അം​​ഗ​​പ​​രി​​മി​​ത​​നാ​​യ വ​​യോ​​ധി​​ക​​ൻ കാ​​ട്ടാ​​ന​​യു​​ടെ ച​​വി​​ട്ടേ​​റ്റു മ​​രി​​ച്ചു. പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ ത​​ങ്ക​​രാ​​ജ് (71) നെ​​യാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ അ​​പ്പ​​ർ സൂ​​ര്യ​​നെ​​ല്ലി​​ക്കു സ​​മീ​​പം റോ​​ഡി​​ൽ കാ​​ട്ടാ​​ന ആ​​ക്ര​​മി​​ച്ച​​ത്.

വ​​ല​​തു​​കാ​​ലി​​നു സ്വാ​​ധീ​​ന​ക്കു​​റ​​വു​​ള്ള ത​​ങ്ക​​രാ​​ജി​​ന് കാ​​ട്ടാ​​ന​​യു​​ടെ മു​​ന്നി​​ൽ​​പ്പെ​​ട്ട​​പ്പോ​​ൾ ഓ​​ടി​​മാ​​റാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. നി​​ല​​ത്തു​​വീ​​ണ ത​​ങ്ക​​രാ​​ജി​​ന്‍റെ ഇ​​രു​​കാ​​ലു​​ക​​ളി​​ലും കാ​​ട്ടാ​​ന ച​​വി​​ട്ടി. നി​​ല​​വി​​ളി കേ​​ട്ടെ​​ത്തി​​യ നാ​​ട്ടു​​കാ​​ർ ത​​ങ്ക​​രാ​​ജി​​നെ അ​​ടി​​മാ​​ലി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും വ​​ഴി​​മ​​ധ്യേ മ​​രി​​ച്ചു. വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​യി​​രു​​ന്നു. പോ​​സ്റ്റ്​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം ഇ​​ന്ന് ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​ ന​​ൽ​​കും. ഭാ​​ര്യ: രാ​​ജ​​മ്മ. മ​​ക്ക​​ൾ: മ​​നോ​​ജ്, ചി​​ത്ര​​ക​​നി. മ​​രു​​മ​​ക്ക​​ൾ: ശാ​​ന്ത, സ്വാ​​മി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.