ഒ​ൻ​പ​തു പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19
ഒ​ൻ​പ​തു പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19
Thursday, March 26, 2020 1:07 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ ഒ​​ൻ​​പ​​തു പേ​​ർ​​ക്ക് കൂ​​ടി കോ​​വി​​ഡ്-19 സ്ഥി​​രീ​​ക​​രി​​ക്ക​​പ്പെ​​ട്ടു. ഇ​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് ആ​​കെ കോ​​വി​​ഡ് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത് 112 പേ​​രാ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​റി​​യി​​ച്ചു.

എ​​റ​​ണാ​​കു​​ള​​ത്തു മൂ​​ന്നു​​പേ​​ർ​​ക്കും പാ​​ല​​ക്കാ​​ട്, പ​​ത്ത​​നം​​തി​​ട്ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ര​​ണ്ടു പേ​​ർ​​ക്കു വീ​​ത​​വും ഇ​​ടു​​ക്കി​​യി​​ലും കോ​​ഴി​​ക്കോ​​ടും ഓ​​രോ​​രു​​ത്ത​​ർ​​ക്കു​​മാ​​ണ് ഇ​​ന്ന​​ലെ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ ആ​​റു​​പേ​​ർ​​ക്ക് രോ​​ഗം ഭേ​​ദ​​പ്പെ​​ട്ടു.


സം​​സ്ഥാ​​ന​​ത്ത് ഇ​​തു​​വ​​രെ ആ​​കെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള​​ള​​ത് 76542 പേ​​രാ​​ണ് .ഇ​​തി​​ൽ 76010 പേ​​ർ വീ​​ടു​​ക​​ളി​​ലും 532 പേ​​ർ ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​മാ​​ണ് നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള്ള​​ത്. ആ​​കെ പ​​രി​​ശോ​​ധി​​ച്ച 4902 സാ​​ന്പി​​ളു​​ക​​ളി​​ൽ 3465 എ​​ണ്ണം നെ​​ഗ​​റ്റീ​​വാ​​ണ്. സം​​സ്ഥാ​​ന​​ത്ത് ഇ​​തു​​വ​​രെ കോ​​വി​​ഡ് -19 ബാ​​ധി​​ച്ച​​വ​​രി​​ൽ 91 പേ​​ർ വി​​ദേ​​ശ​​ത്തു നി​​ന്നെ​​ത്തി​​യ പ്ര​വാ​സി​ക​ളാ​ണ്. എ​​ട്ടു​​പേ​​ർ കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ വി​​ദേ​​ശ രാ​​ജ്യ​​ക്കാ​​ർ. 19 പേ​​ർ ഇ​​വ​​രു​​മാ​​യി സ​​ന്പ​​ർ​​ക്ക​​ത്തി​​ൽ ഉ​​ള്ള​​വ​​രു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.