ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് കൊ​ല്ലം സ​ബ് ക​ള​ക്ട​ർ മു​ങ്ങി
Friday, March 27, 2020 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്വാ​​​റ​​​ന്‍റൈൻ ലം​​​ഘി​​​ച്ച് കൊ​​​ല്ലം സ​​​ബ്ക​​​ള​​​ക്ട​​​ർ അ​​​നു​​​പം മി​​​ശ്ര മു​​​ങ്ങി. വി​​​ദേ​​​ശ​​​ത്തു നി​​​ന്നെ​​​ത്തി​​​യ സ​​​ബ് ക​​​ള​​​ക്ട​​​ർ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ക​​​ണ്ടി​​​ല്ല. അ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച​​​പ്പോ​​​ൾ കാ​​​ണ്‍​പൂ​​​രി​​​ലാ​​​ണെ​​​ന്ന് മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.