പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ സേ​വ​നം ല​ഭ്യ​മാ​​ക്കാ​ൻ ഡി​ജി​റ്റ​ൽ സം​വി​ധാ​നം
Saturday, March 28, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19 ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ല​​​ഭി​​​ക്കു​​​ന്ന സേ​​​വ​​​നം ഡി​​​ജി​​​റ്റ​​​ലാ​​​യി അ​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​ൻ സം​​​വി​​​ധാ​​​നം. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​യ്ക്ക് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ട് എ​​​ത്തു​​​ന്ന​​​ത് പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം.

പോ​​​ലീ​​​സ് സേ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ങ്ങ​​​ളു​​​ടെ വീ​​​ട്ടു​​​വാ​​​തി​​​ൽ​​​ക്ക​​​ൽ എ​​​ന്ന് നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഈ ​​​പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം പ​​​രാ​​​തി​​​ക​​​ൾ, പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ എ​​​ന്നി​​​വ ഇ-​​​മെ​​​യി​​​ൽ, വാ​​​ട്സ്ആ​​​പ്പ് , ഫോ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ മു​​​ഖേ​​​ന ന​​​ൽ​​​കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ര​​​സീ​​​ത് ന​​​ൽ​​​കി ഉ​​​ട​​​ന​​​ടി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. കൈ​​​ക്കൊ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ത​​​ന്നെ അ​​​പേ​​​ക്ഷ​​​ക​​​രെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യും.


അ​​​താ​​​ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം, വാ​​​ട്സ്ആ​​​പ്പ് ന​​​ന്പ​​​ർ, ഫോ​​​ണ്‍ ന​​​ന്പ​​​ർ എ​​​ന്നി​​​വ​​​യ്ക്ക് പ​​​ര​​​മാ​​​വ​​​ധി പ്ര​​​ചാ​​​ര​​​ണം ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.