പ​ത്രവി​ത​ര​ണ​ത്തി​നു പോ​യ യു​വാ​വ് കാ​റി​ടി​ച്ചു മ​രി​ച്ചു
Saturday, March 28, 2020 12:19 AM IST
ഹ​​രി​​പ്പാ​​ട്: പ​​ത്ര​വി​​ത​​ര​​ണ​​ത്തി​നു പോ​​യ യു​​വാ​​വ് കാ​​റി​​ടി​​ച്ചു മ​​രി​​ച്ചു. താ​​മ​​ല്ലാ​​ക്ക​​ൽ അ​​ന്പീ​​ത്ത​​റ​​യി​​ൽ ഉ​​ത്ത​​മ​​ന്‍റെ മ​​ക​​ൻ അ​​നീ​​ഷ് ഉ​​ത്ത​​മ​​നാ (26) ആ​​ണ് മ​​രി​​ച്ച​​ത്. ദേ​​ശീ​​യ​​പാ​​ത​​യി​​ൽ നാ​​ര​​ക​​ത്ത​​റ ജം​​ഗ്ഷ​​നു വ​​ട​​ക്ക് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡ​​രി​​കി​​ലെ കു​​റ്റി​​ക്കാ​​ട്ടി​​ലേ​​ക്ക് അ​​നീ​​ഷ് തെ​​റി​​ച്ചു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

അ​​പ​​ക​​ട​​ത്തി​​നു ശേ​​ഷം നി​​ർ​​ത്താ​​തെ പോ​​യ കാ​​ർ ആ​​ല​​പ്പു​​ഴ സൗ​​ത്ത് പോ​​ലീ​​സ് പി​​ടി​​കൂ​​ടി. കാ​​റി​​ന്‍റെ ചി​​ല്ല് പൊ​​ട്ടു​​ക​​യും അ​​നീ​​ഷി​​ന്‍റെ ബാ​​ഗ് കാ​​റി​​ൽ തൂ​​ങ്ങി കി​​ട​​ക്കു​​കയും ചെയ്യ ന്നതും ക​​ണ്ടു സം​​ശ​​യം തോ​​ന്നി പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്ത​​തോ​​ടെ​​യാ​​ണ് അ​​പ​​ക​​ടവി​​വ​​രം അ​​റി​​യു​​ന്ന​​ത്. ആ​​ല​​പ്പു​​ഴ പോ​​ലീ​​സ് വി​​വ​​രം ന​​ൽ​​കി​​യ​​തി​​ൻ പ്ര​​കാ​​രം ഹ​​രി​​പ്പാ​​ട് പോ​​ലീ​​സ് അ​​പ​​ക​​ട​​സ്ഥ​​ല​​ത്തെ​​ത്തി അ​​നീ​​ഷി​​നെ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഒ​​രു പ​​ത്ര​​സ്ഥാ​​പ​​ന​​ത്തി​​ലെ ഫീ​​ൽ​​ഡ് പ്ര​​മോ​​ട്ട​​റാ​​യി​​രു​​ന്ന അ​​നീ​​ഷ് ബി​​ടെ​​ക്കു​​കാ​​ര​​നാ​​ണ്. പ​​ത്ര ഏ​​ജ​​ന്‍റാ​​യ അ​​ച്ഛ​​ന്‍റെ പ​​ത്ര​​ക്കെ​​ട്ടു​​ക​​ൾ നാ​​ര​​ക​​ത്ത​​റ​​യി​​ൽ നി​​ന്നും എ​​ടു​​ത്തു കാ​​ൽ​​ന​​ട​​യാ​​യി മ​​ട​​ങ്ങ​​വെ​​യാ​​ണ് അ​​പ​​ക​​ടം. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​നി​​ന്നു തൃ​​ശൂ​​രി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു കാ​​ർ. സം​​സ്കാ​​രം ന​​ട​​ത്തി.

അ​​മ്മ : പ്ര​​മീ​​ള, സ​​ഹോ​​ദ​​രി : അ​​നീ​​ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.