ഇരട്ട സഹോദരങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു
ഇരട്ട സഹോദരങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു
Saturday, March 28, 2020 12:52 AM IST
കാ​യം​കു​ളം: മു​തു​കു​ള​ത്തു വീ​ടി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി മ​രി​ച്ചു. കാ​യം​കു​ളം മു​തു​കു​ളം തെ​ക്ക് പു​ത്ത​ൻ​വീ​ട്ടി​ൽ (വേ​ലി​യി​ൽ) പ​രേ​ത​നാ​യ ഉ​ദ​യ​ന്‍റ​യും ര​മ​ണി​യു​ടെ​യും മ​ക്ക​ളാ​യ അ​ഖി​ൽ (28), അ​രു​ണ്‍ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് റെ​ജി​യോ​ടൊ​പ്പം വീ​ടി​നു സ​മീ​പ​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടി​ൽ കി​ട​ന്ന മ​ര​ച്ചി​ല്ല​ക​ൾ വാ​രി ക​ര​യി​ലേ​ക്കു നീ​ക്കു​ന്ന​തി​നി​ടെ അ​ഖി​ൽ മ​ണ്ണെ​ടു​ത്ത കു​ഴി​യി​ൽ താ​ഴ്ന്നു പോ​യി. ഇ​തു​ക​ണ്ടു ര​ക്ഷി​ക്കാ​ൻ ചാ​ടി​യ അ​രു​ണും അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ചാ​ലി​നു മ​റു​ക​ര​യി​ൽ​നി​ന്ന റെ​ജി വ​ട​വു​മാ​യി ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​രു​വ​രും ക​യ​ത്തി​ൽ താ​ഴ്ന്നു പോ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ സ​മീ​പ​വാ​സി​ക​ൾ ഇ​രു​വ​രെ​യും മു​ങ്ങി​യെ​ടു​ത്ത് ഉ​ട​ൻ മു​തു​കു​ളം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഈ ​മാ​സം 18 നാ​യി​രു​ന്നു റി​ട്ട. ഗ്ര​ഫ് സൈ​നി​ക​നാ​യി​രു​ന്ന ഇ​വ​രു​ടെ പി​താ​വ് ഉ​ദ​യ​കു​മാ​ർ മ​ര​ണ​പ്പെ​ട്ട​ത്.


മ​ര​ണ​മ​റി​ഞ്ഞ് ജോ​ലി സ്ഥ​ല​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ഖി​ലും അ​രു​ണും ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ൽ തി​രി​കെ പോ​യി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22നാ​യി​രു​ന്നു അ​രു​ണി​ന്‍റെ വി​വാ​ഹം. ഭാ​ര്യ: വി​നീ​ത. സ​ഹോ​ദ​രി: അ​ഞ്ജ​ന. ക​ന​ക​ക്കു​ന്ന് പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.