താനുമായി ഇടപഴകിയവർ പരിശോധന നടത്തണമെന്ന്: എ.പി. ഉസ്മാൻ
Saturday, March 28, 2020 12:52 AM IST
ഇ​ടു​ക്കി: കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ എ.​പി. ഉ​സ്മാ​ൻ പ്ര​സ്താ​വ​ന ഇ​റ​ക്കി.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞാ​ണ് രോ​ഗ​മു​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ ഒ​ട്ടേ​റെ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും യാ​ത്ര​ക​ൾ ചെ​യ്യേ​ണ്ട​താ​യും വ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ എ​നി​ക്കു വ​ലി​യ വേ​ദ​ന​യും ദുഃ​ഖ​വു​മു​ണ്ട്. ഫെ​ബ്രു​വ​രി 29 മു​ത​ലു​ള്ള കാ​ല​യ​ള​വി​ൽ ഞാ​നു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യി​ട്ടു​ള്ള​വ​രോ സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ള്ള എ​ന്‍റെ പ​രി​ച​യ​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​മാ​യി​ട്ടു​ള്ള ആ​ളു​ക​ൾ അ​വ​ര​വ​രു​ടെ തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ സ​മ​യ​ബ​ന്ധി​ത​മാ​യി ബ​ന്ധ​പ്പെ​ടാ​നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്ന് വി​ന​യ​പൂ​ർ​വം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.


തി​രു​വ​ന​ന്ത​പു​ര​മു​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​യി. ഇ​തി​ൽ ഓ​ർ​മ​യി​ലി​ല്ലാ​ത്ത പ​ല ആ​ളു​ക​ളു​മാ​യി ഇ​ട​പെ​ട്ടി​ട്ടു​ണ്ടാ​കാം. അ​തി​നാ​ൽ താ​നു​മാ​യി ഇ​ട​പെ​ട്ട​വ​രെ​ല്ലാം മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​റി​പ്പി​ൽ പ​റ‍യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.