പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​ക്കാ​രു​ടേ​തു​ള്‍​പ്പെ​ടെ ഫ​ലം നെ​ഗ​റ്റീ​വ്
പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച  ഇ​റ്റ​ലി​ക്കാ​രു​ടേ​തു​ള്‍​പ്പെ​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Monday, March 30, 2020 12:56 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് -19 ആ​ദ്യം സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ല്‍​നി​ന്നെ​ത്തി​യ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന്‍റെ​യും ര​ണ്ടു ബ​ന്ധു​ക്ക​ളു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ഈ ​അ​ഞ്ചു പേ​രി​ലും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ​ത്.

ഇ​റ്റ​ലി​യി​ല്‍​നി​ന്നെ​ത്തി​യ റാന്നി ഐ​ത്ത​ല സ്വ​ദേ​ശി 55കാ​ര​ന്‍റെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ക​ഴി​ഞ്ഞ ആ​റി​ന് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​നി​ക്കു ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണു സം​ശ​യം തോ​ന്നി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​റ്റ​ലി​യി​ല്‍​നിന്നു സ​ഹോ​ദ​ര​ന്‍, ഭാ​ര്യ, മ​ക​ന്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​വും എ​ത്തി​യ വി​വ​രം ഇ​വ​രി​ല്‍ നി​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​ഞ്ഞ​ത്. അ​ന്നു​ത​ന്നെ ഇ​റ്റ​ലി​യി​ല്‍​നി​ന്നു​ള്ള മൂ​ന്നം​ഗ കു​ടും​ബ​ത്തെ​യും സ​ഹോ​ദ​ര​നെ​യും സ​ഹോ​ദ​രി​യെ​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ക്കി. പി​റ്റേന്നു രാ​ത്രി ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നു. പി​ന്നാ​ലെ ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ പ്രാ​യമാ​യ മാ​താ​പി​താ​ക്ക​ളെ​യും ഇ​വ​രു​മാ​യി നേ​രി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന മ​ക​ളും അ​വ​രു​ടെ ഭ​ര്‍​ത്താ​വ് കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി​യാ​യ യു​വ​ദ​മ്പ​തി​ക​ളെ​യും കുഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി.


കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ള്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. വ​യോ​ധി​ക മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​യി​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യും മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ വീ​ടു​ക​ളി​ലേ​ക്കു മാ​റ്റു​ക​യു​ള്ളൂ. വീ​ടു​ക​ളി​ലും ഇ​വ​ര്‍ നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്കു നി​രീ​ക്ഷ​ണ​ത്തി​ലാകും.

ഇ​റ്റ​ലി കു​ടും​ബ​വു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി കോ​വി​ഡ് -19 പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​ട്ടി​ല്ല. ഇ​വ​രു​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ കൂ​ടി കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു പ​ത്ത​നം​തി​ട്ട​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.