21 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
21 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Monday, March 30, 2020 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 21 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ എ​​​ട്ടു പേ​​​ർ​​​ക്കും കാ​​​സ​​​ർ​​​ഗോ​​​ട്ട് ഏ​​​ഴു പേ​​​ർ​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, ഇടുക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കു​​മാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ 18 പേ​​​ർ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് എ​​​ത്തി​​​യ​​​വ​​​രാ​​​ണ്. ഒരാൾ ആരോഗ്യപ്രവർത്ത കനും ഒരാൾ ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി ഇടപെട്ടയാളുമാണ്.

203 പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​തി​​ൽ 181 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​ണ്ട്. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​ക്ക​​പ്പെ​​ട്ട​​​യാ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഐ​​​സൊ​​​ലേ​​​ഷ​​​ൻ ഐ​​​സി​​​യു​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ഒ​​​രു ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.


പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന നാ​​​ലു പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി​​​ട്ടു​​​ണ്ട്. 1,41,211 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​തി​​​ൽ 1,40,618 പേ​​​ർ വീ​​​ടു​​​ക​​​ളി​​​ലും 593 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.