ഇ​ടു​ക്കി​യി​ൽ ഒ​രാ​ൾ​ക്കുകൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
ഇ​ടു​ക്കി​യി​ൽ ഒ​രാ​ൾ​ക്കുകൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
Tuesday, March 31, 2020 12:20 AM IST
തൊ​ടു​പു​ഴ:​ ഇ​ടു​ക്കി​യി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​ടു​ക്കി ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​നി​യാ​യ ഏ​കാ​ധ്യാ​പി​ക​യ്ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.​ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച ബ്രി​ട്ടീ​ഷ് പൗ​ര​ൻ സു​ഖം പ്രാ​പി​ച്ചി​രു​ന്നു.​ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​ടു​ക്കി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ.​പി.​ ഉ​സ്മാ​നി​ൽ നി​ന്നാ​ണ് ഏ​കാ​ധ്യാ​പി​ക​യ്ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്.​

ഏ​കാ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പോ​യ​പ്പോ​ൾ ഉ​സ്മാ​നോ​ടൊ​പ്പം കാ​റി​ൽ യാ​ത്ര​ചെ​യ്ത സം​ഘ​ത്തി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഏ​കാ​ധ്യാ​പി​ക​യു​മു​ണ്ടാ​യി​രു​ന്നു.​പൊ​തു​പ്ര​വ​ർ​ത്ത​ക​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ഏ​കാ​ധ്യാ​പി​ക​മാ​രാ​യ ര​ണ്ടു പേ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ഇ​തി​ൽ ഒ​രാ​ൾ​ക്ക് പോ​സി​റ്റീ​വും മ​റ്റൊ​രാ​ൾ​ക്ക് നെ​ഗ​റ്റീ​വു​മാ​യ​ത്.​


അ​തേസ​മ​യം, ഇ​ടു​ക്കി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2,653 ആ​യി. ​ഇ​ന്ന​ലെ ഫ​ലം ല​ഭി​ച്ച 24 പേ​രി​ൽ 23 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.​ ഇ​തി​ൽ പ​ത്തു​വ​യ​സു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു.​ രോ​ഗം​ബാ​ധി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് നി​ല​വി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലും ചി​കി​ൽ​സ​യി​ലു​മു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.