ഇന്നലെ 31 പേർക്കു കോവിഡ്
Tuesday, March 31, 2020 12:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലെ 17 പേർക്കും കണ്ണൂർ ജില്ലയിൽ 11 പേർക്കും വയനാട് രണ്ടുപേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ വിദേശത്തുനിന്നു വന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗം വന്നത്.
കേരളത്തിൽ ഇതുവരെ കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 234 ആയി. വിവിധ ആശുപത്രികളിലായി 213 പേരാണ് ചികിത്സയിലുള്ളത്. 20 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,283 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6991 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 6034 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.