സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Saturday, April 4, 2020 11:40 PM IST
കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ​​​സ് കേ​​​ര​​​ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ കേ​​​ന്ദ്ര മാ​​​ന​​​വ​​​വി​​​ഭ​​​വ​ ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നോ​​​ടും കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​ർ​​​ച്ചി​​​ൽ സ്കൂ​​​ൾ പൂ​​​ട്ടേ​​​ണ്ടി വ​​​ന്ന​​​തും ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ് കു​​​ടി​​​ശി​​​ക പി​​​രി​​​ച്ചെ​​​ടു​​​ക്ക​​​ൽ നി​​​ർ​​​ത്തി​​​വ​​​ച്ച​​​തും പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ട്ടി​​വ​​​ച്ച​​​തും സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ വ​​​ഴി​​​യാ​​​ണ് ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലെ അ​​​വ​​​ധി​​​ക്കാ​​​ല ശ​​​ന്പ​​​ളം ന​​​ല്കി​​​യി​​​രു​​​ന്ന​​​ത്.


അ​​​ഡ്മി​​​ഷ​​​ന് നി​​​ർ​​​ത്തി​​​വ​​യ്​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ അ​​​വ​​​ധി​​​ക്കാ​​​ല ശ​​​ന്പ​​​ള​​​ത്തെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. കൂ​​​ടാ​​​തെ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​ത്വം അ​​​വ​​​രു​​​ടെ ജോ​​​ലി ഭ​​​ദ്ര​​​ത​​​യെ കൂ​​​ടി ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കും ല​​​ഭി​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം പോ​​​ലെ ഈ ​​​മേ​​​ഖ​​​ല​​​യും പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള നി​​​വേ​​​ദ​​​ന​​​മാ​​​ണ് നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഇ​​​ന്ദി​​​രാ രാ​​​ജ​​​ൻ, ജോ​​​സ് തോ​​​മ​​​സ്, ഇ.​ ​​രാ​​​മ​​​ൻ​​​കു​​​ട്ടി വാ​​​ര്യ​​​ർ, സു​​​ചി​​​ത്ര ഷൈ​​​ജി​​​ന്ത്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.