ക്രി​മി​ന​ൽ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ ഒരു സിം​ഗി​ൾ​ ബെ​ഞ്ചുകൂടി
Saturday, April 4, 2020 11:40 PM IST
കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി അ​​​ട​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര സ്വ​​​ഭാ​​​വ​​​മു​​​ള്ള ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ഒ​​​രു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​നുകൂ​​​ടി രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റ​​​ൽ കെ. ​​​ഹ​​​രി​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. ജ​​​സ്റ്റീ​​​സ് രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നാ​​​ണ് വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗ് മു​​​ഖേ​​​ന സി​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​ക.

ഏ​​​പ്രി​​​ൽ 11 വ​​​രെ സ്പെ​​​ഷ​​​ൽ ബെ​​​ഞ്ചി​​​ന്‍റെ സി​​​റ്റിം​​​ഗ് തു​​​ട​​​രും. അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ജ​​​സ്റ്റീ​​​സ് എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ൻ ന​​​ന്പ്യാ​​​ർ, ജ​​​സ്റ്റീ​​​സ് ഷാ​​​ജി. പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ല​​​വി​​​ൽ സ്പെ​​​ഷ​​​ൽ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ ഒ​​​ഴി​​​കെ അ​​​ടി​​​യ​​​ന്ത​​​ര സ്വ​​​ഭാ​​​വ​​​മു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ളാ​​​വും ഇ​​​നി ഈ ​​​ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.