ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ വാ​ർ​ഷി​ക സ്റ്റേ​റ്റ്മെ​ന്‍റ്: തീയതി നീട്ടി
Sunday, April 5, 2020 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റീ​​​സ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്തു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് വാ​​​ർ​​​ഷി​​​ക സ്റ്റേ​​​റ്റ്മെ​​​ന്‍റ് അ​​​ട​​​ക്കം സ​​​മ൪​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യപ​​​രി​​​ധി സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ നീ​​​ട്ടി. റി​​​ട്ടേ​​​ൺ ഫ​​​യ​​​ൽ ചെ​​​യ്യാ​​​നും ഫോ​​​മു​​​ക​​​ൾ പൂ​​​രി​​​പ്പി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​നും മ​​​റ്റു വ​​​ര​​​വുചെ​​​ല​​​വു ക​​​ണ​​​ക്കു​​​ക​​​ൾ സ​​​മ൪​​​പ്പി​​​ക്കാ​​നു​​​മു​​​ള്ള കാ​​​ലാ​​​വ​​​ധി അ​​​ട​​​ക്ക​​​മാ​​​ണു ദീ൪​​​ഘി​​​പ്പി​​​ച്ചു നി​​​കു​​​തി​​വ​​​കു​​​പ്പ് വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി​​​യ​​​ത്.


മാ​​​ർ​​​ച്ച് 31ന​​​കം ന​​​ൽ​​​കേ​​​ണ്ട​​​വ​​​യാ​​​ണു സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ നീ​​​ട്ടി​​​യ​​​ത്. മു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു​​​ള്ള വ​​​ൺ ടൈം ​​​സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് പ​​​ദ്ധ​​​തി അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ നീ​​​ട്ടി​​​യ കാ​​​ലാ​​​വ​​​ധി​​​യി​​​ലും ബാ​​​ധ​​​ക​​​മാ​​​ണ്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഓ​​​രോ അം​​​ഗ​​​വും പ്ര​​​ത്യേ​​​ക​​​മാ​​​യി പി​​​ഴത്തു​​​ക അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​രം എ​​​ത്ര അം​​​ഗ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും 500 രൂ​​​പ പി​​​ഴ അ​​​ട​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കു​​​മെ​​​ന്നും വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.