രാത്രി ലൈറ്റ് അണയ്ക്കുന്പോഴത്തെ വ്യതിയാനം നേരിടാൻ വൈദ്യുതി ബോർഡ് ഒരുങ്ങി
Sunday, April 5, 2020 12:42 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്നു രാ​​ത്രി ഒ​​ന്പ​​തി​​നു വൈ​​ദ്യു​​തിവി​​ള​​ക്കു​​ക​​ൾ അ​​ണ​​യ്ക്ക​​ണം എ​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ആ​​ഹ്വാ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ണ്ടാ​​കു​​ന്ന വൈ​​ദ്യു​​തി വ്യ​​തി​​യാ​​നം നേ​​രി​​ടാ​​ൻ വൈ​​ദ്യു​​തി ബോ​​ർ​​ഡ് ഒ​​രു​​ങ്ങി​​യ​​താ​​യി പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.

രാ​​ത്രി ഒ​​ന്പ​​തി​​ന് ലൈ​​റ്റ​​ണ​​യ്ക്കു​​ന്പോ​​ൾ ആ​​വ​​ശ്യ​​ക​​ത​​യി​​ൽ പെ​​ട്ടെ​​ന്ന് 350- 400 മെ​​ഗാ​​വാ​​ട്ടി​​ന്‍റെ കു​​റ​​വുണ്ടാ​​കും. തു​​ട​​ർ​​ന്ന് ഒ​​ന്പ​​തു മി​​നി​​ട്ടി​​നു ശേ​​ഷം പ​​ഴ​​യ​​തോ​​തി​​ലേ​​ക്കു വൈ​​ദ്യു​​തി ആ​​വ​​ശ്യം വ​​ർ​​ധി​​ക്കും. ഈ​​സ​​മ​​യം ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ലൂ​​ടെ ഈ ​​കു​​റ​​വ് മൂ​​ല​​മു​​ണ്ടാ​​യ ഗ്രി​​ഡ് ആ​​ഘാ​​തം ല​​ഘൂ​​ക​​രി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. കെ​​എ​​സ്ഇ​​ബി​​യു​​ടെ വി​​വി​​ധ ജ​​ന​​റേ​​റ്റിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളും ക​​ള​​മ​​ശേ​​രി​​യി​​ലെ ഡെ​​സ്പാ​​ച്ച് സെ​​ന്‍റ​​റും സം​​യു​​ക്ത​​മാ​​യി ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​താ​​യും അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.