കൊച്ചിയിൽ പ്ര​ഭാ​തസ​വാ​രി​ക്കി​റ​ങ്ങി​യ 41 പേ​ർ പി​ടി​യി​ൽ
Sunday, April 5, 2020 12:42 AM IST
കൊ​ച്ചി: ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു പ്ര​ഭാ​ത​സ​വാ​രി​ക്കും വ്യാ​യാ​മ​ത്തി​നു​മാ​യി ഇ​റ​ങ്ങി​യ 41 പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. ര​ണ്ടു സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെ പ​ന​ന്പി​ള്ളി ന​ഗ​ർ ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​വി​ലെ 6.05 മു​ത​ൽ അ​ര​മ​ണി​ക്കൂ​ർ ന​ട​ത്തി​യ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​ത്ര​യും പേ​ർ കു​ടു​ങ്ങി​യ​ത്. കേ​ര​ള എ​പ്പി​ഡെ​മി​ക്സ് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സെ​ടു​ത്ത​ശേ​ഷം ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ന​ന്പി​ള്ളി ന​ഗ​റി​ലെ വാ​ക്ക് വേ​യി​ൽ ആ​ളു​ക​ൾ പ്ര​ഭാ​ത​സ​വാ​രി​ക്കെ​ത്ത​രു​തെ​ന്നു പോ​ലീ​സ് നേ​ര​ത്തേ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സ് നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി നി​ര​വ​ധി​പ്പേ​ർ പ്ര​ഭാ​ത​സ​വാ​രി​ക്കും വ്യാ​യാ​മ​ത്തി​നു​മാ​യി എ​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി.

പ​ന​ന്പി​ള്ളി ന​ഗ​റി​ലെ വാ​ക്ക് വേ ​പ്ര​ഭാ​ത​സ​വാ​രി​ക്കാ​രു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ്. ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പ​ല​രും പ്ര​ഭാ​ത​ന​ട​ത്തം ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങി​ൽ ഇ​വി​ടെ​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. ഇ​ത​റി​ഞ്ഞാ​ണു പോ​ലീ​സ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.