മാ​ധ്യ​മ​ങ്ങ​ളു​ടെ വാ​യ മൂ​ടി മ​ഹാ​മാ​രി​യെ ത​ട​യാ​നാ​വി​ല്ല: എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ്
Sunday, April 5, 2020 12:42 AM IST
കൊ​ച്ചി: ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് മാ​ധ്യ​മ​ങ്ങ​ളു​ടെ വാ​യ മൂ​ടി മ​ഹാ​മാ​രി​യെ ത​ട​യാ​നാ​വി​ല്ലെ​ന്നു പ​ത്രാ​ധി​പന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ്. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് അ​ന്ത​ർസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ടപ്പ​ലാ​യ​നം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ഭീ​തി വി​തയ്​ക്കു​ക​യാ​ണെ​ന്നു സു​പ്രീം കോ​ട​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു കൊ​റോ​ണ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ മാ​ത്രം ന​ൽ​ക​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ക്കുകയും ചെയ്തിരുന്നു.


മാ​ധ്യ​മ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം നി​ല​പാ​ട് വാ​ർ​ത്ത ന​ൽ​കു​ന്ന​തി​നെ ത​ട​സ​പ്പെ​ടു​ത്തും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​ർ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യെ തു​ര​ങ്കം​വയ്​ക്കാ​ൻ മാ​ത്ര​മേ സ​ഹാ​യി​ക്കൂ. ദി ​വ​യ​ർ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫി​നെ​തി​രേ യു​പി സ​ർ​ക്കാ​ർ എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​യും എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് അ​പ​ല​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.