11 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്; രോ​ഗി​ക​ളു​ടെ എ​ണ്ണം 306
11 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്;  രോ​ഗി​ക​ളു​ടെ എ​ണ്ണം 306
Sunday, April 5, 2020 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 11 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ​​നി​​​ന്നു​​​ള്ള ആ​​​റു പേ​​​ർ​​​ക്കും കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കു​​​മാ​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ.​​ ശൈ​​ല​​ജ അ​​റി​​യി​​ച്ചു.

അ​​​ഞ്ചു പേ​​​ർ ദു​​​ബാ​​​യി​​​ൽ​​നി​​​ന്നും മൂ​​​ന്നു പേ​​​ർ നി​​​സാ​​​മു​​​ദീ​​​നി​​​ൽനി​​​ന്നും ഒ​​​രാ​​​ൾ നാ​​​ഗ്പൂ​​​രി​​​ൽനി​​​ന്നും എ​​​ത്തി​​​യ​​​താ​​​ണ്. ദു​​​ബാ​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ മൂ​​​ന്നു പേ​​​ർ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലു​​​ള്ള​​​വ​​​രും ഒ​​​രാ​​​ൾ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യും ഒ​​​രാ​​​ൾ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യു​​​മാ​​​ണ്. ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ഓ​​​രോ​​​രു​​​ത്ത​​​രാ​​ണു നി​​​സാ​​​മു​​​ദീ​​​നി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ​​ത്. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​യാ​​​ൾ നാ​​​ഗ്പൂ​​​രി​​​ൽ​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​താ​​​ണ്. മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം.

ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 306 ആ​​​യി. ഇ​​​തി​​​ൽ 50 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​ടി. ര​​​ണ്ടു പേ​​​ർ മ​​​രി​​ച്ചു. നി​​​ല​​​വി​​​ൽ 254 പേ​​​രാ​​​ണു വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള 174 പേ​​​രെ ഇ​​​ന്ന​​​ലെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ എ​​​ട്ടു പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഏ​​​ഴു പേ​​​രു​​​ടെ​​​യും തി​​​രു​​​വ​​​ന​​​ന്തപു​​​രം ജി​​​ല്ല​​​യി​​​ലെ ഒ​​​രാ​​​ളു​​​ടെ​​​യും പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​മാ​​​ണ് നെ​​​ഗ​​​റ്റീ​​​വ് ആ​​​യ​​​ത്.

206 ലോ​​​കരാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ്-19 പ​​​ട​​​ർ​​​ന്നുപി​​​ടി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 1,71,355 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​രി​​​ൽ 1,70,621 പേ​​​ർ വീ​​​ടു​​​ക​​​ളി​​​ലും 734 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​മാ​​​ണ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള 9744 വ്യ​​​ക്തി​​​ക​​​ളു​​​ടെ സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ല​​​ഭ്യ​​​മാ​​​യ 8586 സാ​​​ന്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.