ചി​കി​ത്സ കി​ട്ടാ​തെ കാ​സ​ര്‍​ഗോട്ട് ര​ണ്ടു​പേ​ർ മരിച്ചു
ചി​കി​ത്സ കി​ട്ടാ​തെ കാ​സ​ര്‍​ഗോട്ട് ര​ണ്ടു​പേ​ർ മരിച്ചു
Monday, April 6, 2020 12:40 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: ക​​​ര്‍​ണാ​​​ട​​​ക അ​​​തി​​​ര്‍​ത്തി അ​​​ട​​​ച്ച​​​തോ​​​ടെ കാ​​​സ​​​ര്‍​ഗോ​​ട്ട് ചി​​​കി​​​ത്സ ല​​​ഭി​​​ക്കാ​​​തെ ഇ​​​ന്ന​​​ലെ ര​​​ണ്ടു​​​പേ​​​ർകൂ​​ടി മ​​രി​​ച്ചു. ഹൊ​​​സ​​​ങ്ക​​​ടി സ്വ​​​ദേ​​​ശി രു​​​ദ്ര​​​പ്പ (51), തു​​​മി​​​നാ​​​ട് സ്വ​​​ദേ​​​ശി യൂ​​​സ​​​ഫ് (55) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ജി​​​ല്ല​​​യി​​​ൽ ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഒ​​​ൻ​​​പ​​​താ​​​യി.

നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യെ തു​​​ട​​​ര്‍​ന്നാ​​​ണ് യൂ​​​സ​​​ഫ് മ​​​രി​​ച്ച​​​ത്. ഉ​​​പ്പ​​​ള​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മം​​ഗ​​ളൂ​​രു​​വി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നാ​​ൽ കാ​​​സ​​​ര്‍​ഗോ​​​ട്ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​ക്കു മാ​​റ്റു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു മ​​​ര​​​ണം.

ഏ​​റെനാ​​ളാ​​യി ഹൃ​​​ദ്രോ​​​ഗബാ​​​ധി​​​ത​​​നാ​​​യി രു​​ദ്ര​​പ്പ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ക​​​ര്‍​ണാ​​​ട​​​ക അ​​​തി​​​ര്‍​ത്തി ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് രു​​​ദ്ര​​​പ്പ​​​യു​​​ടെ വീ​​​ട്. ഇ​​​വി​​​ടെ​​​നി​​​ന്ന് എ​​​ട്ടു​​​കി​​​ലോ​​​മീ​​​റ്റ​​​ര്‍ മാ​​​ത്രം അ​​​ക​​​ലെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്ന മം​​ഗ​​ളൂ​​രു​​വി​​ലെ ആ​​​ശു​​​പ​​​ത്രി. എ​​​ന്നാ​​​ല്‍, അ​​​തി​​​ര്‍​ത്തി അ​​​ട​​​ച്ച​​​തോ​​​ടെ ചി​​​കി​​​ത്സ തു​​​ട​​​രാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ല. ഇ​​​ന്ന​​​ലെ രോ​​​ഗം മൂ​​​ര്‍​ച്ഛി​​​ച്ച​​​തോ​​​ടെ മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് പോ​​​യെ​​​ങ്കി​​​ലും അ​​​തി​​​ര്‍​ത്തി​​​യി​​​ൽ ക​​​ട​​​ത്തി​​​വി​​​ട്ടി​​​ല്ല. തു​​​ട​​​ര്‍​ന്നു തി​​​രി​​​ച്ച് ഉ​​​പ്പ​​​ള​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.