മാർ ആലഞ്ചേരിക്കും മമ്മൂട്ടിക്കും ന​ന്ദി​യ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റ്
മാർ ആലഞ്ചേരിക്കും മമ്മൂട്ടിക്കും  ന​ന്ദി​യ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റ്
Monday, April 6, 2020 12:57 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന കോ​​​വി​​​ഡ് -19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പി​​​ന്തു​​​ണ​​​യ​​​റി​​​യി​​​ച്ച സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും കെ​സി​ബി​സി പ്ര​സി​ഡ​ന്‍റുമാ​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​ക്കും ന​​ട​​ൻ മ​​മ്മൂ​​ട്ടി​​ക്കും ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​ ന​​​ന്ദി​​​യ​​​റി​​​യി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

രാ​​​ജ്യ​​​ത്തെ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു ചേ​​​ർ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യും കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​പ്പ​​​മു​​​ണ്ടെ​​​ന്നു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞി​​രു​​ന്നു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ഈ ​​​രം​​​ഗ​​​ത്തെ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ന​​​ഴ്സു​​​മാ​​​ർ​​​ക്കും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും ന​​​ൽ​​​കു​​​ന്ന പ്രോ​​​ത്സാ​​​ഹ​​​നം ശ്രദ്ധേയ​​​മാ​​​ണ്. കോ​​​വി​​​ഡി​​​ന്‍റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കു സൗ​​​ഖ്യ​​​വും സ​​​മാ​​​ധാ​​​ന​​​വും ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​വും ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നു പ്രാ​​​ർ​​​ഥി​​​ക്കു​​​ന്ന​​​താ​​​യും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.


കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് ഊ​​ർ​​​ജം പ​​​ക​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ സ​​​ന്ദേ​​​ശം പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക​​​മാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​നാ​​​യി ഐ​​​ക്യ​​​ദീ​​​പം തെ​​​ളി​​​​ക്കാ​​​നു​​​ള്ള ത​​​ന്‍റെ ആ​​​ഹ്വാ​​​ന​​​ത്തി​​​നു പി​​​ന്തു​​​ണ​​​യ​​​റി​​​യി​​​ച്ച ന​​​ട​​​ൻ മ​​​മ്മൂട്ടി​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​റ്റൊ​​​രു ട്വീ​​​റ്റി​​​ൽ ന​​​ന്ദി അ​​​റി​​​യി​​​ച്ചു. ‘ന​ന്ദി മ​മ്മു​ക്ക’ എ​ന്ന ഹാ​ഷ്‌​ടാ​ഗോ​ടെ​യാ​യി​രു​ന്നു മോദിയു​ടെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.