സം​സ്ഥാ​ന​ത്ത് എ​ട്ടു പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Monday, April 6, 2020 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് എ​​​ട്ടു പേ​​​ർ​​​ക്കു​​​കൂ​​​ടി കോ​​​വി​​​ഡ് 19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ അ​​​ഞ്ചു പേ​​​ർ​​​ക്കും പ​​​ത്ത​​​നം​​​തി​​​ട്ട, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കു​​​മാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രി​​​ൽ നാ​​​ലു​​​പേ​​​ർ നി​​​സാ​​​മു​​​ദീ​​നി​​​ൽനി​​​ന്നും ഒ​​​രാ​​​ൾ ദു​​​ബാ​​​യി​​​ൽനി​​​ന്നും വ​​​ന്ന​​​താ​​​ണ്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​ക്ക​​പ്പെ​​ട്ട​​​യാ​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്നാ​​​ണ് എ​​​ത്തി​​​യ​​​ത്. ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ്. നി​​​സാ​​​മു​​​ദീ​​​നി​​​ൽനി​​​ന്നു വ​​​ന്ന 10 പേ​​​ർ​​​ക്ക് ഇതുവരെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ 314 പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ രോ​​​ഗ​​​ബാ​​​ധയു​​​ള്ള​​​ത്. ആ​​​റു പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം ഇ​​​ന്ന​​​ലെ നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ നി​​​ന്നു​​ള്ള നാ​​​ലു പേ​​​രു​​​ടെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽനി​​​ന്നു​​ള്ള ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യുമാണി​​​ത്. 256 പേ​​​ർ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഇ​​​തു​​​വ​​​രെ ആ​​​കെ 56 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. ര​​​ണ്ടുപേ​​​ർ മ​​​രി​​ച്ചി​​​രു​​​ന്നു.


സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 1,58,617 പേ​​​ർ ഇ​​​പ്പോ​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​രി​​​ൽ 1,57,841 പേ​​​ർ വീ​​​ടു​​​ക​​​ളി​​​ലും 776 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​മാ​​​ണ്. 188 പേ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളുള്ള 10,221 വ്യ​​​ക്തി​​​ക​​​ളു​​​ടെ സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ ല​​​ഭ്യ​​​മാ​​​യ 9,300 സാ​​​ന്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.