കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ളം ലോ​ക​ത്തിനു മാ​തൃ​ക: ഇ​ന്തോ-​ഇം​ഗ്ല​ണ്ട് സ​മ്മേ​ള​നം
Tuesday, April 7, 2020 12:13 AM IST
ക​ണ്ണൂ​ർ: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ കേ​ര​ളം ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് ഏ​ഷ്യ​ന്‍ കൊ​ളീ​ജി​യം ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ൻ യു​കെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വെ​ബ് സ​മ്മേ​ള​നം. കോ​വി​ഡ് വൈ​റ​സി​നെ ത​ട​ഞ്ഞു​നി​ർ​ത്താ​ന്‍ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ​ര​സ്പ​ര സ​ഹാ​യ​വും സാ​ങ്കേ​തി​ക​വി​ദ്യാ കൈ​മാ​റ്റ​വും അ​തോ​ടൊ​പ്പം​ത​ന്നെ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ച​യ​വും പ​രി​ശീ​ല​ന​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി. അ​ഭി​പ്രാ​യ​ങ്ങ​ളും വി​ല​യി​രു​ത്ത​ലു​ക​ളും വി​വി​ധ സ​ർ​ക്കാ​രു​ക​ൾ​ക്കു ന​ല്കാ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

ഡോ. ​റി​യാ​സ് അ​ബ്ദു​ള്ള (എ​ൻ​എ​ച്ച്എ​സ്, യു​കെ), ഡോ. ​ശൈ​ല​ജ തോ​മ​സ് (ഈ​സ്റ്റ് ഇം​ഗ്ല​ണ്ട്), ഡോ. ​ജോ ഫി​ലി​പ് (ബ്രി​സ്റ്റ​ൺ), ഡോ. ​സി​ദ്ദി​ഖ് (മാ​ഞ്ച​സ്റ്റ​ർ യൂ​ണി​വേ​ഴ്സി​റ്റി), സ​വി​ത ശ്രീ​ഹ​രി (ബ​ക്കി​ംഹാം), ഡോ. ​ലി​ജു (കിം​ഗ് കോ​ള​ജ് ഓ​ഫ് മെ​ഡി​സി​ൻ), ഡോ. ​ഫ​വാ​സ് (സൗ​ത്ത് വെ​യി​ൽ​സ്), ഡോ. ​സ​ജി​ത്ത് കു​മാ​ർ (ഇം​ഗ്ല​ണ്ട്), ഡോ. ​ആ​ന​ന്ദ് ദാ​മോ​ദ​ർ(​ബ​ർ​മി​ങാം), ഡോ. ​ആ​ഷി​ക് സ​ലിം എ​ന്നി​വ​ർ യൂ​റോ​പ്പി​ലെ കോ​വി​ഡ് ചി​കി​ത്സാ രീ​തി​ക​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. ഡോ. ​അ​നൂ​പ് കു​മാ​ർ, ഡോ. ​സു​ൽ​ഫി​ക്ക​ർ അ​ലി, ഡോ. ​അ​ൽ​ത്താ​ഫ് (മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ) ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും ല​ക്ഷ്യ​മാ​ക്കി ന​ട​ത്തി​യ വെ​ബ് സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള​ള അ​റു​ന്നൂ​റോ​ളം ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.