കൊറോണക്കാലം ക്രിയാത്മകമാക്കാം
കൊറോണക്കാലം  ക്രിയാത്മകമാക്കാം
Wednesday, April 8, 2020 12:14 AM IST
ഈ ​മാ​സം നാ​ലാം തീ​യ​തി സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കാ​യി സി​ബി​എ​സ്ഇ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൻ അ​നി​ത ക​ർ​വാ​ൾ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ ഈ​ടു​റ്റ​തും വി​പ്ല​വാ​ത്മ​ക​വു​മാ​യ ചി​ന്ത​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തു​മാ​ണ്. അ​തി​ലെ തി​ള​ക്ക​മാ​ർ​ന്ന ചി​ന്ത​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് സ്റ്റേ ​ഹോം, സ്റ്റേ ​ക്രി​യേ​റ്റീ​വ് എ​ന്ന പം​ക്തി​യി​ലൂ​ടെ.

പേ​രു​പോ​ലെ ത​ന്നെ,വീ​ട്ടി​ലി​രി​ക്കു​ന്ന ഈ ​കൊ​റോ​ണ​ക്കാ​ലം എ​ങ്ങ​നെ ക്രി​യാ​ത്മ​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്നു നോ​ക്കാം.

പ്രതിസന്ധികളെ പ്രയോജനപ്പെടുത്താം

ലോ​ക​ത്തെ സ​ക​ല മേ​ഖ​ല​യി​ലും എ​ന്ന പോ​ലെ വി​ദ്യാ​ഭ്യാ​സ​മ​ണ്ഡ​ല​ത്തി​ലും കോ​വി​ഡ്-19 വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തു​കൊ​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. നി​ര​വ​ധി പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​ന്ന​തു​കൊ​ണ്ട്, എ​ങ്ങ​നെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന ഉ​ത്ക​ണ്ഠ പ​ല​രെ​യും അ​ല​ട്ടു​ന്നു. എ​ന്നാ​ൽ, ആ​രും അ​സ്വ​സ്ഥ​രാ​കേ​ണ്ട​തി​ല്ല. കാ​ര​ണം ഈ ​മ​ഹാ​മാ​രി ന​മു​ക്കാ​യി തു​റ​ക്കു​ന്ന​ത് പു​ത്ത​ൻ സാ​ധ്യ​ത​ക​ളു​ടെ വ​ലി​യ ക​ല​വ​റ​ത​ന്നെ​യാ​ണ്.

ലോ​ക​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ അ​ല​കും പി​ടി​യും മാ​റ്റി പ​രി​ഷ്ക​രി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ണ്ഡ​ല​ത്തി​ലെ മു​ഖ്യ​പ​ങ്കാ​ളി​ക​ളാ​ണ​ല്ലോ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും. പ​ര​സ്പ​രം കൈ​കോ​ർ​ത്ത് പ്ര​വൃ​ത്തി​ക്കാ​നു​ള്ള ക്രി​യാ​ത്മ​ക​മാ​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യാ​ണ് ഇ​വി​ടെ പ്ര​ധാ​നം. കൂ​ടാ​തെ മ​റ്റു​ള്ള​വ​ർ​ക്കു​കൂ​ടി മാ​തൃ​ക​യാ​കു​ന്ന വി​ധ​ത്തി​ലു​ള്ള പു​തി​യ ചു​വ​ടു​വ​യ്പു​ക​ൾ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ന​ട​പ്പാ​ക്ക​ണം.


എ​ല്ലാ​വ​രും സ്വ​ഭ​വ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കാ​ല​യ​ള​വി​ൽ ഒ​ട്ടേ​റെ ച​ല​നാ​ത്മ​ക​മാ​യ കാ​ര്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ചെ​യ്യാ​ൻ ക​ഴി​യും. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​ൻ കൈ​യും മെ​യ്യും മ​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ത്സാ​ഹ​ശാ​ലി​ക​ളു​ണ്ട്.

എ​ന്തു​കൊ​ണ്ട് അ​വ​രു​മാ​യി കൈ​കോ​ർ​ത്ത് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​ക്കൂ​ടാ? വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു മാ​താ​പി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യ​ത്യ​സ്ത​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​ക്കൂ​ടേ?

ക​ല​ക​ളു​ടെ ചി​ല​ന്പൊ​ലി​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ​ത്തെ മ​ധു​ര​ത​ര​മാ​ക്കാ​ൻ സാ​ധി​ക്കും. സം​ഗീ​തം, ക​ല​ക​ൾ, സി​നി​മ, സ്പോ​ർ​ട്സ് എ​ന്നി​വ സ​മ​ർ​ഥ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​ദ്യാ​ഭ്യാ​സം ഏ​റെ ആ​ക​ർ​ഷ​ക​മാ​ക്കാം. ക്വി​സ് പ്രോ​ഗ്രാ​മു​ക​ൾ, പൂ​ന്തോ​ട്ട നി​ർ​മാ​ണം തു​ട​ങ്ങി നി​ര​വ​ധി അ​നൗ​ദ്യോ​ഗി​ക രീ​തി​ക​ളി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ കൊ​ച്ചു കൂ​ട്ടു​കാ​രു​ടെ ഹൃ​ദ​യ​ത്തേ​ടു ചേ​ർ​ത്തു നി​ർ​ത്താം. കൗ​തു​ക​ക​ര​മാ​യ രീ​തി​യി​ൽ ചെ​യ്തു പ​ഠി​ക്കാ​വു​ന്ന പ്രോ​ജ​ക്‌​ടു​ക​ൾ, ജി​ജ്ഞാ​സ​യെ തൊ​ട്ടു​ണ​ർ​ത്തു​ന്ന പ​ഠ​നാ​ഭ്യാ​സ​ങ്ങ​ൾ എ​ന്നി​വ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​ക​ണം.

ചു​രു​ക്ക​ത്തി​ൽ ഈ ​മ​ഹാ​മാ​രി​യു​ടെ ഇ​രു​ള​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വി​ദ്യാ​ഭ്യാ​സ ചു​വ​ടു​വ​യ്പു​ക​ളു​ടെ മി​ന്ന​ൽ​പി​ണ​രു​ക​ളെ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്ക​ണം.

(തു​ട​രും)

ത​യാ​റാ​ക്കി​യ​ത് :
ഫാ. ​സ​ണ്ണി മ​ണി​യാ​ക്കു​പാ​റ
പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ആ​ന്‍റ​ണീ​സ്
പ​ബ്ലി​ക് സ്കൂ​ൾ
ആ​ന​ക്ക​ല്ല്, കാ​ഞ്ഞി​ര​പ്പ​ള്ളി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.