കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു
കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു
Wednesday, April 8, 2020 12:14 AM IST
കോ​​ട്ട​​യം: കോ​​വി​​ഡ്-19 നെ ​​പ്ര​​തി​​രോ​​ധി​​ക്കാ​​ൻ കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ശ്ര​​ദ്ധേ​​യ​​മാ​​കു​​ന്നു. കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി​​യു​​ടെ ജ​​സ്റ്റീ​​സ് പീ​​സ് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം കേ​​ര​​ള​​ത്തി​​ലെ 32 ക​​ത്തോ​​ലി​​ക്കാ രൂ​​പ​​ത​​ക​​ളു​​ടെ സാ​​മൂ​​ഹി​​ക സേ​​വ​​ന വി​​ഭാ​​ഗ​​ങ്ങ​​ളെ കോ​​ർ​​ത്തി​​ണ​​ക്കി​ പ്ര​​വ​​ർ​​ത്തി​ക്കു​​ന്നു.

സ​​ർ​​ക്കാ​​രി​​ന്‍റെ മാ​​ർ​​ഗ​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഓ​​രോ പ്ര​​ദേ​​ശ​​ത്തും സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ളി​​ലൂ​​ടെ​യാ​ണ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഓ​​രോ ജി​​ല്ല​​യി​​ലും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ദു​​ര​​ന്ത നി​​വാ​​ര​​ണ ടീ​​മി​​നെ രൂ​​പ​​ത സാ​​മൂ​​ഹി​​ക സേ​​വ​​ന വി​​ഭാ​​ഗ​​ങ്ങ​​ൾ സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.
ആ​​റു ല​​ക്ഷം മാ​​സ്കു​​ക​​ൾ കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം ല​​ഭ്യ​​മാ​​ക്കി. പൊ​​തു​സ്ഥ​​ല​​ങ്ങ​​ളി​​ൽ കൈ​​ക​​ഴു​​കാ​​ൻ സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​ക​​യും സാ​​നി​​റ്റൈ​​സ​​റു​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

ഭ​​ക്ഷ​​ണ കി​​റ്റു​​ക​ളും ല​​ഭ്യ​​മാ​​ക്കു​​ന്നു​​ണ്ട്. അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ഭ​​ക്ഷ​​ണ​​വും കു​​ടി​​വെ​​ള്ളവും എ​​ത്തി​​ച്ചു ന​​ൽ​​കു​​ന്നു. വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ലെ സാ​​മൂ​​ഹി​​ക സേ​​വ​​ന വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വാ​​ശ്ര​​യ ഭ​​ക്ഷ​​ണ ശാ​​ല​​ക​​ൾ സ​​ജീ​​വ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യും സാ​​മൂ​​ഹി​​ക അ​​ടു​​ക്ക​​ള​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ പി​​ന്തു​​ണ ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്നു. ഇ​​ത്ത​​രം സേ​​വ​​ന​​ങ്ങ​​ളി​​ൽ ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ർ, മു​​തി​​ർ​​ന്ന​​വ​​ർ, പി​​ന്നോ​​ക്കാ​​വ​​സ്ഥ​​യി​​ലു​​ള്ള സ്ത്രീ​​ക​​ൾ, ട്രാ​​ൻ​​സ്ജെ​ൻ​ഡേ​​ഴ്സ് എ​​ന്നി​​വ​​ർ​​ക്കു പ​​രി​​ഗ​​ണ​​ന ന​​ല്കു​​ന്നു​​ണ്ട്.


സാ​​മൂ​​ഹി​​ക സേ​​വ​​ന വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ കൗ​​ണ്‍​സ​ലിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​പു​​ല​​പ്പെ​​ടു​​ത്തി. ല​​ഹ​​രി പു​​ന​​ര​​ധി​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ സേ​​വ​​നം കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​ക്കി. ലോ​​ക്ക് ഡൗ​​ണ്‍ കാ​​ല​​യ​​ള​​വി​​ൽ വീ​​ടു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കാ​​യി നി​​ർ​​ദേ​​ശ​​ങ്ങ​​ളും ന​​ല്കി​​വ​​രു​​ന്നു. അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം, ചെ​​റി​​യ ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ൾ, ചെ​​റു​​കി​​ട സം​​രം​​ഭ​​ങ്ങ​​ളു​​ടെ പ്രോ​​ത്സാ​​ഹ​​നം എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു. കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം ചെ​​യ​​ർ​​മാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, എ​​ക്സി​​ക്യൂ​​ട്ടീ​​വ് സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫാ. ​​തോ​​മ​​സ് ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ സം​​സ്ഥാ​​ന​​ത​​ല പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഏ​​കോ​​പ​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.