ക​ലിം​ഗ ശ​ശി അന്തരിച്ചു
Wednesday, April 8, 2020 12:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: നാ​​​ട​​​ക, ച​​​ല​​​ച്ചി​​​ത്ര ന​​​ട​​​ൻ ക​​​ലിം​​​ഗ ശ​​​ശി (59) അ​​​ന്ത​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ക​​​ര​​​ള്‍ രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട് കു​​​ന്ന​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​യാ​​​യ ശ​​​ശി​ പി​​​ലാ​​​ശേ​​​രി​​​യി​​​ലാ​​​യി​​രു​​ന്നു താ​​​മ​​​സം. യ​​​ഥാ​​​ർ​​​ഥ പേ​​​ര് വി. ​​​ച​​​ന്ദ്ര​​​കു​​​മാ​​​ര്‍.

കോ​​​ഴി​​​ക്കോ​​​ട് വെ​​​സ്റ്റ്ഹി​​​ല്ലി​​​ൽ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍​നാ​​​യ​​​രു​​​ടെ​​​യും സു​​​കു​​​മാ​​​രി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി 1961ൽ ​​ജ​​​നി​​ച്ചു. സ്റ്റേ​​​ജ് ഇ​​​ന്ത്യ നാ​​​ട​​​ക ട്രൂ​​​പ്പി​​​ന്‍റെ സാ​​​ക്ഷാ​​​ത്കാ​​​ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് അ​​ഭി​​ന​​യ​​​രം​​​ഗ​​​ത്ത് എ​​ത്തി​​യ​​​ത്. അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലും സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലും ഏ​​​ഷ്യാ​​​നെ​​​റ്റ് ന്യൂ​​​സി​​​ന്‍റെ മു​​​ന്‍​ഷി എ​​​ന്ന പ​​​ര​​​മ്പ​​​ര​​​യി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചു.


1998ൽ ​​​ത​​​ക​​​​ര​​​ച്ചെ​​​ണ്ട​​യി​​ലൂ​​ടെ​​യാ​​​ണ് സി​​​നി​​​മ​​​യി​​​ലെ തു​​ട​​ക്കം. പാ​​​ലേ​​​രി മാ​​​ണി​​​ക്യം, പ്രാ​​​ഞ്ചി​​​യേ​​​ട്ട​​​ൻ ആ​​​ൻ​​​ഡ് ദ ​​​സെ​​​യി​​​ന്‍റ്, പു​​​ലി​​​മു​​​രു​​​ക​​​ന്‍, ക​​​സ​​​ബ, ഇ​​​ന്ത്യ​​ൻ റു​​​പ്പി, ആ​​​മേ​​​ന്‍, അ​​​മ​​​ർ അ​​​ക്ബ​​​ർ അ​​​ന്തോ​​​ണി, കേ​​​ര​​​ള ക​​​ഫേ, വെ​​​ള്ളി​​​മൂ​​​ങ്ങ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഹി​​റ്റ് ചി​​​ത്ര​​​ങ്ങ​​​ള്‍. ജി​​​മ്മി ഈ ​​​വീ​​​ടി​​​ന്‍റെ ഐ​​​ശ്വ​​​ര്യം എ​​​ന്ന സി​​​നി​​​മ​​​യി​​​ലാ​​​ണ് അ​​​വ​​​സാ​​​നം അ​​​ഭി​​​ന​​​യി​​​ച്ച​​​ത്. പ്ര​​​ഭാ​​​വ​​​തി​​​യാ​​​ണ് ഭാ​​​ര്യ. കു​​​ന്ന​​​മം​​​ഗ​​​ല​​​ത്തെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.