വി​ദേ​ശ പ​ഠ​ന​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും: നോ​​​ർ​​​ക്ക
Thursday, April 9, 2020 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്ത് പ​​​ഠി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​നും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് നോ​​​ർ​​​ക്ക ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ചു. നി​​​ല​​​വി​​​ൽ ഈ ​​​ആ​​​നു​​​കൂ​​​ല്യം വി​​​ദേ​​​ശ​​​ത്ത് ആ​​​റു​​​മാ​​​സ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ താ​​​മ​​​സി​​​ക്കു​​​ക​​​യോ തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ വി​​​ദേ​​​ശ​​​ത്ത് പ​​​ഠി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക്യ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്ക് ല​​​ഭ്യ​​​മ​​​ല്ല.

നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ഓ​​​വ​​​ർ​​​സീ​​​സ് സ്റ്റു​​​ഡ​​​ന്‍റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യം നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഐ.​​​ഡി.​​​കാ​​​ർ​​​ഡ് ല​​​ഭ്യ​​​മാ​​​ക്കും. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​മാ​​​ന​​​യാ​​​ത്രാ​​​ക്കൂ​​​ലി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കു​​​മെ​​​ന്നും നോ​​​ർ​​​ക്ക സി​​​ഇ​​​ഒ അ​​​റി​​​യി​​​ച്ചു.


വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​ഠ​​​ന ആ​​​വ​​​ശ്യ​​​ത്തി​​​ന് പോ​​​കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ യാ​​​ത്രാ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.